26 April 2024 Friday

നരണിപ്പുഴയില്‍ ബാര്‍ബര്‍ഷോപ്പിലെ മാലിന്യം തള്ളിയവര്‍ക്കെതിരെ നടപടിയെടുക്കണം:ബിജെപി

ckmnews


ചങ്ങരംകുളം:നരണിപ്പുഴയിൽ ബാർബർ ഷോപ്പിലെ മാലിന്യങ്ങൾ  തള്ളിയതിനെതിരെ ഭാരതീയ ജനതാ പാർട്ടി പ്രതിഷേധിച്ചു.കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.തണ്ണീർ തടാക പ്രദേശമായി സംരക്ഷിച്ചു പോരുന്ന നരണിപ്പുഴ യിലേക്ക് ഇത്തരമൊരു ക്രൂരകൃത്യത്തിന് തയ്യാറായവരെ നിയമത്തിനു മുൻപിൽ എത്തിക്കുന്നതിന്  വേണ്ടി നിയമ പോരാട്ടങ്ങൾക്കും  മുന്നിട്ടിറങ്ങുമെന്ന് ബിജെപി പൊന്നാനി മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അറിയിച്ചു