26 April 2024 Friday

എംഎസ്എഫ് അധ്യാപക ദിനത്തോടനുബന്ധിച്ച്'ഗുരുവന്ദനം'സംഘടിപ്പിച്ചു

ckmnews

എംഎസ്എഫ് അധ്യാപക ദിനത്തോടനുബന്ധിച്ച്'ഗുരുവന്ദനം'സംഘടിപ്പിച്ചു


ചങ്ങരംകുളം:സെപ്റ്റംബർ 05 അദ്ധ്യാപകദിനം, ഗുരു ശിഷ്യ ബന്ധം ഊട്ടിയുറപ്പിക്കുക അധ്യാപകരുടെ മാഹാത്മ്യം പൊതുസമൂഹത്തെ ബോധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ആഹ്വനം ചെയ്ത'ഗുരുവന്ദനം' ആലംകോട് പഞ്ചായത്തിലെ മാങ്കുളം യൂണിറ്റിൽ മുസ്‌ലിം യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്ഫൈസൽ ബാഫഖി തങ്ങൾ ചങ്ങരംകുളം പ്രദേശത്തെ അധ്യാത്മിക രംഗത്തെ നിറ സാന്നിധ്യം കെവി മുഹമ്മദ് മൗലവിയെ മൊമെന്റോ നൽകി ആദരിച്ച്  ഉദ്ഘാടനം നിർവഹിച്ചു.എംഎസ്എഫ് മാങ്കുളം യുണിറ്റ് പ്രസിഡന്റ് ബാദുഷ പള്ളിയറക്കൽ അദ്ധ്യക്ഷദ വഹിച്ചു.അബ്ദുസലാം,മറിയു,വീരാൻകുട്ടി,ആസിയ പിഎം സാജിത,നഫീസ,സറീന,സന ബക്കർ,സാജിത അബുദുൽലത്തീഫ് തുടങ്ങി മാങ്കുളത്തെ 10 അധ്യാപകരെയും അവരവരുടെ വീടുകളിലെത്തി മൊമെന്റോ നൽകി ആദരിച്ചു .ആലംകോട് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷബീർ മാങ്കുളം,പഞ്ചായത്ത് എംഎസ്എഫ് ട്രഷറർ ഷിബിൽ എംജെ യുണിറ്റ് മുസ്‌ലിം ലീഗ് സെക്രെട്ടറി കെവി മൊയ്‌ദു ,യുണിറ്റ് യൂത്ത് ലീഗ് പ്രസിഡന്റ് ,അലിമോൻ കെവി,ജന;സെക്രെട്ടറി ആഷിക് കെ,ട്രഷറർ ഷാനിർ കെവി,എംഎസ്എഫ് യുണിറ്റ് ജന:സെക്രെട്ടറി  മുഹമ്മദ് ഷാബിൽ,ട്രഷർ നെസൽ നൂറുദ്ധീൻ, മുഹമ്മദ്റാഫി കെവി,അജീഷ് അശോകൻ ,സൈനുൽ ആബിദ് ,ഫായിസ് സൈദ് ,ആദിൽ ,മുഹമ്മദ് അമാൻ ,ലദിൻ നൂറുദ്ധീൻ ,മുഹമ്മദ് റിസ്‌വാൻ തുടങ്ങിയവർ നേതൃത്വം നൽകി