26 April 2024 Friday

നന്നംമ്മുക്ക് പഞ്ചായത്തിൽ വാക്സിൻ ഇല്ല:യുഡിഎഫ് മെമ്പർമാർ നിൽപ്പ് സമരം നടത്തി

ckmnews

നന്നംമ്മുക്ക് പഞ്ചായത്തിൽ  വാക്സിൻ ഇല്ല:യുഡിഎഫ് മെമ്പർമാർ നിൽപ്പ് സമരം നടത്തി


ചങ്ങരംകുളം:നന്നംമ്മുക്ക് പഞ്ചായത്തിൽ ദിവസങ്ങളായി വാക്സിൻ ഇല്ലാത്തത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് മെമ്പർമാർ നന്നംമ്മുക്ക് ഹെൽത്ത് സെന്ററിന് മുന്നിൽ നിൽപ്പ് സമരം നടത്തി.പഞ്ചായത്തിലെ പതിനായിരത്തിന് മുകളിൽ ആളുകൾക്ക് ഇനിയും ആദ്യ ഡോസ് വാക്കിസിൻ 

ലഭിച്ചിട്ടില്ലെന്നും, ഈ സാഹചര്യത്തിൽ പഞ്ചായത് ഭരണസമിതിയുടെയുംആരോഗ്യ വകുപ്പിന്റെയും അനാസ്ഥയാണ് വാകിസിൻ വിതരണത്തിലെ പരാജയമെന്നും യുഡിഎഫ് മെമ്പർമാർ പറഞ്ഞു.വാക്സിൻ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപെട്ട് ജില്ലാ കളക്ടർക്കും, ജില്ലാ മെഡിക്കൽ ഓഫീസർക്കും

നിവേദനം നൽകിയിട്ടുണ്ടെന്നും മെമ്പർമാർ അറിയിച്ചു.കോവിഡ് പ്രതിസന്ധി മൂലം 

ജനങ്ങൾ ഏറെ ഭീതിയിൽ ആണെന്നും, വാക്സിൻ നൽകി ജനങ്ങളുടെ ഭീതി അകറ്റണമെന്നും,അല്ലാത്ത പക്ഷം ഇനിയും അനാസ്ഥ തുടർന്നാൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും നിൽപ്പ് സമരം മുന്നറിയിപ്പ് നൽകി.മെമ്പർമാരായ വി കെ എം നൗഷാദ്, മുസ്തഫ ചാലുപറമ്പിൽ, സാദിഖ് നെച്ചിക്കൽ, ഫയാസ് കെ., റഈസ അനീസ്, രാഗി രമേശ്, എന്നവർ പങ്കെടുത്തു