26 April 2024 Friday

മലപ്പുറം ജില്ലാ അമേച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യനായി ചങ്ങരംകുളം മാന്തടം സ്വദേശി

ckmnews

മലപ്പുറം ജില്ലാ അമേച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യനായി ചങ്ങരംകുളം മാന്തടം സ്വദേശി


ചങ്ങരംകുളം:മലപ്പുറം ജില്ലാ അമേച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യനായി ചങ്ങരംകുളം മാന്തടം സ്വദേശി.കോട്ടക്കൽ ജിഎംയുപി സ്കൂളിൽ വെച്ച് നടന്ന മലപ്പുറം ജില്ലാ അമേച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 52 കിലോഗ്രാം കാറ്റഗറിയിലാണ് ചങ്ങരംകുളം മാന്തടം സ്വദേശിയായ പ്രണവ് കൃഷ്ണ ചാമ്പ്യനായത്. പുലക്കാട്ടുവളപ്പിൽ മണികണ്ഠൻ്റേയും           

പ്രിയയുടേയും മകനാണ്.പി.ചിത്രൻ നമ്പൂതിരിപ്പാട് ഗവർമെൻ്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു പ്രണവ് കൃഷ്ണ.2018, 19 ൽ സ്റ്റേറ്റ് ചാംപ്യനും ഹരിയാനയിൽ വെച്ച് നടന്ന ദേശീയ ചാംമ്പ്യൻഷിപ്പിലും പങ്കെടുത്തിരുന്നു