26 April 2024 Friday

കക്കിടിപ്പുറം എ.എം.എൽ. പി സ്കൂൾ ലീഡറെ തിരഞ്ഞെടുകുന്നതിന് പാർലിമെന്റ് ഇലക്ഷൻ സംഘടിപ്പിക്കുന്നു

ckmnews

കക്കിടിപ്പുറം  എ.എം.എൽ. പി സ്കൂൾ ലീഡറെ തിരഞ്ഞെടുകുന്നതിന് പാർലിമെന്റ് ഇലക്ഷൻ സംഘടിപ്പിക്കുന്നു


ചങ്ങരംകുളം:എടപ്പാൾ ഉപജില്ലയിലെ കക്കിടിപ്പുറം  എ.എം.എൽ. പി സ്കൂൾ ലീഡറെ തിരഞ്ഞെടുകുന്നതിന് പാർലിമെന്റ് ഇലക്ഷൻ സംഘടിപ്പിക്കുന്നു.പ്രിൻസിപിൾ ഹഫ്‌ലത്ത് ടീച്ചറുടെ നേതൃത്വത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തികച്ചും ജനാതിപത്യപരമായി നടക്കുന്ന തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 30 തിങ്കളാഴ്ച നടക്കും.സ്കൂൾ ലീഡറെ തെരഞ്ഞെടുക്കുന്നതിന് എല്ലാ വിദ്യാർഥികൾക്കും അവസരം ലഭിക്കുന്ന വിധത്തിൽ ഗൂഗിൾ ഫോം തയ്യാറാക്കിയാണ് വോട്ടെടുപ്പ് നടക്കുന്നത്.പരിശീലന വോട്ടെടുപ്പ് ഓഗസ്റ്റ് 29ന് നടത്തി.5 മത്സരാർത്ഥികളാണ് ലീഡർ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറായത്.അബ്ദുൽ റഹ്മാൻ ഫുട്ബോൾ  ചിഹ്നത്തിലും അംന അബ്ദുൽ ഖാദർ ട്രോഫി അടയാളത്തിലും,ഷാബിൽ സ്റ്റാർ ചിഹ്നത്തിലും മത്സരിക്കും. കൂടാതെ മുഹമ്മദ് ഷെഫിൻ ഐസ്ക്രീം  ചിഹ്നത്തിലും, അനന്യ കൃഷ്ണ സൈക്കിൾ അടയാളത്തിലും മത്സരിക്കും. വളരെ വാശിയേറിയ മത്സരം ആയിരിക്കും തിങ്കളാഴ്ച നടക്കുക എന്നതില്‍ സംശയവുമില്ലെന്നും ഓരോ മത്സരാർത്ഥികളും വ്യത്യസ്തകളോട് കൂടി  തന്നെയാണ് പ്രചരണം നടത്തുന്നതെന്നും പൂർണ്ണ പിന്തുണ നല്‍കാന്‍ രക്ഷിതാക്കളും അധ്യാപകരും മറ്റു വ്യക്തികളും എത്തിയതോടെ വോട്ടെടുപ്പ് കൂടുതൽ വാശിയേറിയതായി മാറിക്കൊണ്ടിരിക്കുകയാണെന്നും അധ്യാപകര്‍ പറഞ്ഞു