26 April 2024 Friday

ഇനി ഞാൻ ഉറങ്ങട്ടെ നോവൽ ചർച്ച സംഘടിപ്പിച്ചു

ckmnews

ഇനി ഞാൻ ഉറങ്ങട്ടെ നോവൽ ചർച്ച സംഘടിപ്പിച്ചു


ചങ്ങരംകുളം:പ്രശസ്ത ചരിത്രകാരനും നോവലിസ്റ്റുമായ

പി കെ ബാലകൃഷ്ണന്റെ ,മഹാഭാരത്തെ ഉപജീവിച്ച് എഴുതിയ

ഇനി ഞാൻ ഉറങ്ങട്ടെ എന്ന ആഖ്യായിക ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല ചർച്ച ചെയ്തു. കേരള സാഹിത്യ അക്കാദമി പുരസ്കാരവും വയലാർ രാമവർമ്മ പുരസ്കാരവും നേടിയ

ഈ വിഖ്യാത കൃതി

പ്രതിവാര പുസ്തകചർച്ചയിൽ അറുപത്തിരണ്ടാമത്തെ പുസ്തകമാണ്. ഗ്രന്ഥശാല സെക്രട്ടറി

സോമൻ ചെമ്പ്രേത്ത്

നോവലിനെ ആധാരമാക്കി ആമുഖ പ്രഭാഷണം നിർവഹിച്ചു.

പ്രസിഡന്റ് എം എം ബഷീർ മോഡറേറ്ററായി.

എം നിതുലചർച്ചയുടെ

അവലോകനം നടത്തി.

കെവി ശശീന്ദ്രൻ ,എ വത്സല,

എം നളിനി ,പി വേണുഗോപാൽ എന്നിവർ വായനാനുഭവ ചർച്ചയിൽ പങ്കെടുത്തു.

കൃഷ്ണൻ നമ്പൂതിരി ,സിഎം ബാലാമണി, ചന്ദ്രികാരാമനുണ്ണി എന്നിവർ ആശംസകൾ അറിയിച്ചു.