26 April 2024 Friday

പാവിട്ടപ്പുറം ഗ്യാലപ് ആർട്സ് &സ്പോർട്സ് ക്ലബ്ബ്‌ പുതിയ കമ്മിറ്റി തെരെഞ്ഞെടുത്തു

ckmnews

പാവിട്ടപ്പുറം ഗ്യാലപ് ആർട്സ് &സ്പോർട്സ് ക്ലബ്ബ്‌ പുതിയ കമ്മിറ്റി തെരെഞ്ഞെടുത്തു


ചങ്ങരംകുളം:പാവിട്ടപ്പുറം ഗ്യാലപ് ആർട്സ് &സ്പോർട്സ് ക്ലബ്ബ്‌ പുതിയ കമ്മിറ്റി സ്പോർട്സ് ദിനമായ ഇന്ന് നിലവിൽ വന്നു.  പുതിയ കമ്മിറ്റിയെ ഗ്യാലപ്പ് ക്ലബ്ബ് ബ്രാൻഡ് അമ്പാസഡറും സിനിമാ താരവുമായ നിയാസ് ബക്കർ  ഓൺലൈൻ വഴി പ്രഖ്യാപിച്ചു.സാധാരണ ക്ലബ്ബ്കളിൽ നിന്നും ഏറെ വ്യത്യസ്തമായാണ് ഗ്യാലപ് കമ്മിറ്റി നിലവിൽ വന്നിട്ടുള്ളത്.പ്രദേശത്തെ വിദ്യാർത്ഥി, വിദ്യാർത്ഥിനികളിൽ കായികപരമായ വളർച്ച വിദ്യാഭ്യാസതോടൊപ്പം ഉയർത്തി കൊണ്ട് വരുന്നതിനു വേണ്ടി പ്രത്യേക പ്രാധാന്യം നൽകി കൊണ്ട് സ്പോർട്സ് ഡെവലപ്പ്മെന്റ് &കോ ഓർഡിനേറ്റർ എന്ന മേജർ പോസ്റ്റിനു തുല്യമായ പ്രത്യേക പതവി കൂടി നൽകിയാണ് കമ്മിറ്റി നിലവിൽ വന്നിട്ടുള്ളത്.