08 May 2024 Wednesday

അഖിൽ റാസിക്ക് ജന്മനാടിൻ്റെ ആദരം

ckmnews

അഖിൽ റാസിക്ക് ജന്മനാടിൻ്റെ ആദരം


ചങ്ങരംകുളം:ഫുട്ബോൾ കൊണ്ട് വിസ്മയം സൃഷ്ടിച്ച് ഏഷ്യൻ ബുക്ക് ഓഫ് റൊക്കോർഡിൽ ഇടം നേടിയ അഖിൽ റാസിക്ക് ജന്മനാടായ ചിയ്യാന്നൂർ വെസ്റ്റ് ഗ്രാമത്തിൻ്റെ ഉപഹാരം നൽകി ആദരിച്ചു.


രണ്ട് ബക്കറ്റുകൾക്ക് മുകളിൽ ഫുട്ബോൾ വെച്ച് അതിൻമേൽ കയറി കുമ്പിട്ട് നിന്ന് മുതുകിൽ വെച്ച ഫുട്ബോൾ താഴെ വീഴാതെ താൻ ഇട്ട മൂന്ന് ടീ ഷർട്ടുകൾ ഊരിയെടുത്ത് അത്ഭുതം തീർത്ത അഖിൽ റാസി ഒരു നാടിൻ്റെ തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്.


അഖിൽ റാസിക്ക് ചിയ്യാന്നൂർ വെസ്റ്റ് ഗ്രാമത്തിൻ്റെ ഉപഹാരം ഷാനവാസ് വട്ടത്തൂർ നൽകി. മണി വി പി അദ്ധ്യക്ഷത വഹിച്ചു.വി വി മൊയ്തുണ്ണി, കെ പി ഹമീദ് അബ്ദുറഹിമാൻ, നാസർ അറുകഴേക്കൽ, യാസർ അറഫാത്ത് കെ, ഷബീർ വി വി ,മുഹമ്മദ് നിഷാൻ വി വി ,ബാബു പങ്കെടുത്തു.