26 April 2024 Friday

മുസ്ലിം യൂത്ത് ലീഗ് ത്രീ ഡേ മിഷൻ:മാറഞ്ചേരി വില്ലേജ് പഞ്ചായത്ത് എന്നിവ ശുചീകരിച്ചു

ckmnews


മാറഞ്ചേരി : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം. പ്രളയ, പകർച്ചവ്യാധി രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായി ത്രീ ഡേ മിഷൻ പരിസ്ഥിതി ശുചീകരണ ക്യാമ്പയിൻ പ്രഖ്യാപിച്ചതിന്റെ ഭാഗമായി മാറഞ്ചേരി മേഖല യൂത്ത് ലീഗ് പ്രവർത്തകർ മാറഞ്ചേരി പഞ്ചായത്ത്‌ വില്ലേജ് ഓഫിസ് പരിസരം ശുചീകരിച്ചു . നജ്മുദ്ധീൻ എ പി , ഫാസിൽ ടി കെ  മിൻഹാജ് ബി പി , അൻസിൽ, ഫാസിൽ പാച്ചു, അഫ്‌ലഹ്, അൽത്താഫ്, ഫായിസ് തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി. മുസ്ലിം ലീഗ് നേതാക്കളായ ടി കെ അബ്ദുൽ ഗഫൂർ, ഉമ്മർ, മുഹമ്മദ്‌ മൗലവി, ഷുക്കൂർ എന്നിവർ സംബന്ധിച്ചു.ശുചീകരണ പ്രവത്തനത്തിൽ പങ്ക് കൊണ്ട യൂത്ത് ലീഗ് പ്രവർത്തകർക്ക് വില്ലേജ് ഓഫീസർ നന്ദി അറിയിച്ചു .