26 April 2024 Friday

കള്ള് ഷാപ്പിന് മുന്നില്‍ നീണ്ട വരി:പഞ്ചായത്തിന് പരാതി നല്‍കി യൂത്ത് ലീഗ്

ckmnews


എടപ്പാൾ: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കാലടി പഞ്ചായത്തിലെ പോത്തനൂരിലെ കള്ള് ഷാപ്പിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കാലടി പഞ്ചായത്ത്‌ പ്രസിഡന്റ്‌  കവിതക്കും, പ്രതിപക്ഷ നേതാവ് നൗഫൽ തണ്ടിലത്തിനും കാലടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പരാതി നൽകി. 

യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ, സർക്കാരിന്റെ എല്ലാ സുരക്ഷാ നിയന്ത്രണങ്ങളും ലംഘിച്ച് കള്ള് വാങ്ങുവാൻ പുലർച്ചെ മുതൽ നൂറുകണക്കിനാളുകളാണ് പ്രദേശവാസികളെ ഭീതിയിലാക്കി തടിച്ചു കൂടുന്നത്. സമീപ ജില്ലകളിൽ നിന്നും, ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ നിന്നുമടക്കം യാതൊരു സുരക്ഷയും പാലിക്കാതെ ജനം തടിച്ചു കൂടുന്നത് കാലടി പഞ്ചായത്തിനെ വലിയൊരു ദുരന്തത്തിലേക്കാണ് എത്തിക്കാൻ പോകുന്നത്. ആരോഗ്യവകുപ്പിന്റെയും, പഞ്ചായത്ത്‌ അധികാരികളുടെയും നിഷ്ക്രിയത്വ മനോഭാവം വെടിഞ്ഞുകൊണ്ട് ശക്തമായ നടപടികൾ സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാൻ നിർബന്ധിതരാകേണ്ടി വരുമെന്ന് അതികൃതരെ അറിയിച്ചു. 

പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ യൂനുസ് പാറപ്പുറം, ജനറൽ സെക്രട്ടറി ഹുസൈൻ നരിപ്പറബ്ബ്‌, msf മണ്ഡലം വൈസ് പ്രസിഡന്റ്  അൻസാർ സോനു, ഷഹീർ പാറപ്പുറം എന്നിവർ സന്നിഹിതരായി.