26 April 2024 Friday

സംസ്ഥാന പാതയോരത്ത് മുള്ളൻപന്നിയെ മുറിവേറ്റ് ചത്ത നിലയിൽ കണ്ടെത്തി

ckmnews

സംസ്ഥാന പാതയോരത്ത് മുള്ളൻപന്നിയെ  മുറിവേറ്റ് ചത്ത നിലയിൽ കണ്ടെത്തി


എടപ്പാൾ:സംസ്ഥാനപാതയിൽ നടുവട്ടം കണ്ണഞ്ചിറയിൽ മുള്ളൻപന്നിയെ മുറിവേറ്റ് ചത്ത നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച കാലത്ത് വഴിയാത്രക്കാരാണ് റോഡരികിൽ മുറിവേറ്റ നിലയിൽ കാട്ടുപന്നിയെ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം രാത്രിയിൽ വാഹനം ഇടിച്ചു പരിക്ക് പറ്റിയത് ആകാമെന്നാണ് പ്രാഥമിക നിഗമനം.വംശനാശഭീഷണി നേരിടുന്ന ഇനമായതിനാൽ തന്നെ ഇവയെ വേട്ടയാടുന്നതും ആക്രമിക്കുന്നതും നിരോധിച്ചിട്ടുള്ളതാണ്. നിയമ നടപടികൾ ഭയന്ന് പലരും ഇതിനെ സംസ്കരിക്കുന്നതിൽ നിന്ന് പിന്മാറി നിൽക്കുകയാണ്.