26 April 2024 Friday

വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര സൗകര്യമൊരുക്കി ഡി വൈ എഫ് ഐ*

ckmnews

*

എടപ്പാൾ: സ്വകാര്യ ബസ് സർവ്വീസ് മാത്രം ആശ്രയമുള്ള  പോത്തനൂരിലെ വിദ്യാർത്ഥികൾക്ക് ആശ്വാസമായി ഡി വൈ എഫ് ഐ യുടെ പരീക്ഷ വണ്ടി. പോത്തനൂരിൽ നിന്നും എടപ്പാളിലേക്കും  പൊന്നാനിയിലേക്കുമാണ്

യാത്രാ സൗകര്യം ഒരുക്കി

ആശ്വാസം പകർന്നത്. ഒരു ബസ്സും മൂന്നു ഔട്ടോറിക്ഷകളുമാണ് വിദ്യാർത്ഥികളെ പരീക്ഷകേന്ദ്രങ്ങളിൽ എത്തിക്കാൻ ഇവരുടെ നേതൃത്വത്തിൽ തയ്യാറാക്കിയത്. കൃത്യമായ സാമൂഹിക അകലം പാലിച്ചു കൊണ്ട് മാസ്ക് ഉറപ്പ് വരുത്തി സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചീകരണം നടത്തിയാണ് വിദ്യാർത്ഥികളുടെ ബസ് യാത്ര. പരീക്ഷവണ്ടിയുടെ ആദ്യ യാത്ര ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ഡിവൈഎഫ്ഐ  ജില്ല കമ്മറ്റി അംഗം ഇ. കെ ദിലീഷ് ഫ്ലാഗ് ഓഫ് ചെയ്ത്  തുടക്കം കുറിച്ചു.