26 April 2024 Friday

കർഷക ദിനത്തിൽ യുവ കർഷകന്‍ അസീസിനെ ആദരിച്ചു

ckmnews

കർഷക ദിനത്തിൽ യുവ കർഷകന്‍ അസീസിനെ ആദരിച്ചു


ചങ്ങരംകുളം:ആലംകോട് എസ്ഡിപിഐ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ യുവ കർഷകനായ തലയിണ പറമ്പിൽ ടി.പി.അസീസിനെ അനുമോദിച്ചു. കുടുമ്പ പരമായി കിട്ടിയ കൃഷിയോടുള്ള താത്പര്യം അസീസും കൊണ്ട് നടക്കുകയാണ് പ്രധാനമായും നെൽകൃഷിയും ഒപ്പം മറ്റ് വിഷരഹിത പച്ചക്കറി ഉൾപ്പെടെയുള്ള കൃഷി ചെയ്യുന്നയാളാണ് അസീസ്.അനുമോദന ചടങ്ങിൽ ബ്രാഞ്ച് പ്രസിഡണ്ട് മുഹമ്മദാലി, സെക്രട്ടറി അഷ്റഫ്, പഞ്ചായത്ത് കമ്മിറ്റി ജോ:സെക്രട്ടറി കരീം ആലംകോട് തുടങ്ങിയവർ പങ്കെടുത്തു