26 April 2024 Friday

പാതയോരത്തെ ഓടയില്‍ വീണ 20 ഓളം താറാവ് കുഞ്ഞുങ്ങളെ മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപ്പെടുത്തി

ckmnews

പാതയോരത്തെ ഓടയില്‍ വീണ 20 ഓളം താറാവ് കുഞ്ഞുങ്ങളെ മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപ്പെടുത്തി


ചങ്ങരംകൂളം:പാതയോരത്തെ ഓടയില്‍ വീണ 20 ഓളം താറാവ് കുഞ്ഞുങ്ങള്‍ക്ക് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷം മോചനം.തിങ്കളാഴ്ച ഉച്ചയോടെയാണ് വില്‍പനക്കായി നടത്തി കൊണ്ട് പോയിരുന്ന താറാവ് കുഞ്ഞുങ്ങള്‍ ഗ്രില്ലിട്ട് അടച്ച ഓടയിലേക്ക് ഓരോന്നായി വീണത്.ഗ്രില്ല് കോണ്‍ഗ്രീറ്റ് ചെയ്ത് ഉറപ്പിച്ചതായത് കൊണ്ട് തന്നെ ഓടയില്‍ ഇറങ്ങി താറാവ് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിഫലമാവുകയായിരുന്നു.മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ ഉടമ തന്നെ ചെറിയ കവറുകള്‍ കമ്പികള്‍ക്കിടയിലൂടെ കെട്ടിയിറക്കി കവറില്‍ തീറ്റ ഇട്ടു കൊടുത്താണ് 20 ഓളം വരുന്ന താറാവ് കുഞ്ഞുങ്ങളെ ഓരോന്നായി കരക്ക് കരക്ക് കയറ്റിയത്.