26 April 2024 Friday

ശിവദാസൻ പതിവ് തെറ്റിച്ചില്ല:കോവിഡ പ്രതിസന്ധിയിലും അമ്മമാർക്ക് ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്തു

ckmnews

ശിവദാസൻ പതിവ് തെറ്റിച്ചില്ല:കോവിഡ പ്രതിസന്ധിയിലും അമ്മമാർക്ക് ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്തു


ചങ്ങരംകുളം: ഐ എൻ ടി യു സി ചുമട്ട്  തൊഴിലാളിയായ കെ ബി ശിവദാസൻ തന്റെ അമ്മയുടെ ഓർമയ്ക്കായി വർഷംതോറും നടത്തിവരാറുള്ള ഓണക്കോടി ഓണകിറ്റ് വിതരണം ഇത്തവണയും പതിവ് തെറ്റിക്കാതെ നടത്തി.പ്രദേശത്തെ നിർധനരായ അമ്മമാർ കാണ് ഓണക്കോടിയും ഭക്ഷ്യക്കിറ്റും വിതരണം ചെയ്യുന്നത്. വലിയ രീതിയിൽ ആഘോഷത്തോടെ നടത്തിവന്നിരുന്ന പരിപാടിയാണ് കോവിഡ് പ്രതിസന്ധി സാഹചര്യത്തിൽ ലളിതമാക്കി നടത്തിയത്.തെരഞ്ഞെടുക്കപ്പെട്ട അമ്മമാർക്ക് അവരുടെ അരികിലെത്തി ആണ് ഓണക്കോടിയും കിറ്റും വിതരണം ചെയ്തത്.തുടർച്ചയായി പത്താം വർഷമാണ് ഈ ചുമട്ടുതൊഴിലാളി അമ്മയുടെ ഓർമ്മക്കായി പദ്ധതി നടപ്പിലാക്കി വരുന്നത്.പ്രദേശത്തെ സുമനസ്സുകളുടെ സഹകരണത്തോടെയാണ് ഇത്തവണയും പദ്ധതി നടപ്പിലാക്കിയതെന്ന് ശിവദാസ് പറയുന്നു