01 May 2024 Wednesday

എന്റെ ചാലിശ്ശേരി യുഎഇ പ്രവാസികൂട്ടായ്മ നാട്ടിലെത്തിയ പ്രവാസികളെ ആദരിച്ചു

ckmnews

എന്റെ ചാലിശ്ശേരി യുഎഇ പ്രവാസികൂട്ടായ്മ നാട്ടിലെത്തിയ പ്രവാസികളെ ആദരിച്ചു


ചങ്ങരംകുളം:പ്രവാസജീവിതം അവസാനിപ്പിച്ച്  ജന്മനാട്ടിൽ തിരിച്ചെത്തിയ  യുഎഇ യിലെ എന്റെ ചാലിശ്ശേരി പ്രവാസികൂട്ടായ്മയിലെ ആദ്യകാല അംഗങ്ങളെ കൂട്ടായ്മ നേതൃത്വത്തിൽ  ആദരിച്ചു.മെമ്പർമാരായ  

സ്റ്റീഫൻ ചാലിശ്ശേരി,കരീം അറക്കൽ,അബൂബക്കർ ആനപ്പറമ്പിൽ,വീരാൻ ദുബൈറോഡ് എന്നിവരെയും ബോട്ടിൽ ആർട്ടിൽ ഇന്ത്യയിലെ 60 പ്രമുഖ റയിൽവേസ്റ്റേഷനുകൾ അടയാളപ്പെടുത്തി, ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ

സൈജു സൈമനേയും   ആദരിച്ചു.കൂട്ടായ്മ

വൈസ് പ്രസിഡന്റ് പി എം എ ലത്തീഫ്,

 കോർഡിനേറ്റർ ഹാഷിം അച്ചാരത്,രക്ഷാധികാരി നൗഷാദ് ദെയ്‌റ, റഷീദ് പരുവിങ്ങല്‍,മുതിർന്ന എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് സി പി, നസറുദ്ധീൻ,മെമ്പർ നാസർ അലി കൂറ്റനാട് എന്നിവർ നേതൃത്വം നൽകി.