08 May 2024 Wednesday

ആശ്രയ പാലിയേറ്റിവിലെ പാവപ്പെട്ട രോഗികൾക്ക് ഓണകിറ്റും ഓണക്കോടിയും നൽകി

ckmnews



ചങ്ങരംകുളം:പുത്തനുടുപ്പിനും പുതുമോടിക്കും രോഗികളുടെ ദൈനം ദിന ചിലവിലേക്കുമായി ജന പങ്കാളിത്തത്തോടെ  സമാഹരിച്ച ഫണ്ടിൽ നിന്നും ആശ്രയ പാലിയേറ്റിവിലെ പാവപ്പെട്ട രോഗികൾക്ക് ഓണകിറ്റും ഓണക്കോടിയും നൽകി. കപ്പൂർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ രാജീവിൽ നിന്നും ഓണകിറ്റ് പാലിയേറ്റിവ് വളണ്ടിയർ കൂടിയായ രമണി സിസ്റ്ററും ഡോ കമരുദ്ധീനും,  ഓണക്കോടി ആശ്രയയുടെ ജോയിൻ സെക്രട്ടറി ബേബി മാഷ്, ട്രഷറർ പി ബഷീർ ചേർന്ന് ഏറ്റുവാങ്ങിക്കൊണ്ട് ഉത്ഘാടന കർമ്മം നിർവഹിച്ചു. ഡോ കമറുദ്ധീൻ, ബഷീർ പി, മുഹമ്മദലി ഗോഖലെ, മെഹ്റ അബ്ദുള്ള കുട്ടി, എൻവി മുഹമ്മദലി, ജമാൽ സാർ, അബ്ബാസ്,ലത്തീഫ്, കോയ എന്നിവർ പങ്കെടുത്തു.