27 April 2024 Saturday

കെ വി ഷഹീർ ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടാവും

ckmnews

കെ വി ഷഹീർ ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടാവും


ചങ്ങരംകുളം:കെ വി ഷഹീർ ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക്. ഇന്ന് ചേർന്ന  സിപിഐഎം ആലങ്കോട് ലോക്കൽ കമ്മിറ്റിയിലാണ് പ്രസിഡന്റ് സ്ഥാനാർഥിയായി  കെ വി  സഹീറിനെ തീരുമാനിച്ചിത്.മുൻ പ്രസിഡന്റ് എ പി പുരുഷോത്തമന്റെ നിര്യാണത്തെ തുടർന്നാണ് പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നത്. നിലവിൽ ആലംകോട് ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആണ് കെ വി ഷഹീർ.പതിനൊന്നാം വാർഡിൽ നിന്നും കരുത്തനായ മുസ്ലിം ലീഗ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയാണ് ഗ്രാമത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.