27 April 2024 Saturday

എന്‍ സി എസ് സി ക്ലബ്ബ് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു

ckmnews

എന്‍ സി എസ് സി ക്ലബ്ബ് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു


ചങ്ങരംകുളം : ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പാവിട്ടപ്പുറം എന്‍ സി എസ് സി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യം ദിനം വിപുലമായി ആഘോഷിച്ചു.ക്ലബ്ബ് പരിപസരത്ത് രക്ഷാധികാരി കെവി കുഞ്ഞുമോൻ ദേശീയ പതാക ഉയർത്തി. ക്ലബ്ബ് മെമ്പർമാർ ദേശീയ ഗാനം ആലപിച്ചു.പരിപാടിയിൽ  ക്ലബ്ബിലെ മെബർമാരായ എസ്എസ്എല്‍സി,പ്ളസ്ടു വിജയികളെ ആദരിച്ചു. നാട്ടുകാർ അടക്കം നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു. ലഡ്ഡുവും മിട്ടായികളും വിതരണം ചെയ്തു.സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് തലേ ദിവസം ക്ലബ്‌, പാവിട്ടപ്പുറം സ്കൂൾ പരിസരം, ബസ് സ്റ്റോപ്പ്‌ എന്നിവ ശുചീകരിക്കുകയും പ്രദേശത്ത് ഫുൾ എപ്ളസ്  നേടിയ നാജിയ, സുഹൈൽ എന്നിവരെ അവരുടെ വീടുകളിൽ പോയി അനുമോദിച്ചു. ക്ലബ്ബ് പ്രസിഡന്റ്‌ ഫഹീം, സെക്രട്ടറി ജിജീഷ്, ട്രഷറർ ഫഹദ് എന്നിവർ സംസാരിച്ചു.പാവിട്ടപ്പുറം  എല്‍പി സ്കൂളിൽ നടന്ന ചടങ്ങിലും ക്ലബ്ബ് ഭാരവാഹികൾ പങ്കെടുത്തു.