27 April 2024 Saturday

ചങ്ങരംകുളത്തെ ആധുനിക ടോയ്ലറ്റ് സമുചയം സ്വതന്ത്ര ദിനത്തിൽ പി.നന്ദകുമാർ ഉദ്ഘാടനം ചെയ്യും

ckmnews

ചങ്ങരംകുളത്തെ ആധുനിക ടോയ്ലറ്റ് സമുചയം സ്വതന്ത്ര ദിനത്തിൽ പി.നന്ദകുമാർ ഉദ്ഘാടനം ചെയ്യും


ചങ്ങരംകുളം:ചങ്ങരംകുളത്തെ  ടേക് എ ബ്രേക്ക് ആധുനിക ടോയ്ലറ്റ് സമുചയം ഓഗസ്റ്റ് 15 സ്വാതന്ത്ര ദിനത്തിൽ മുഖ്യമന്ത്രിയുടെ  പന്ത്രണ്ടിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി പൊന്നാനി എം.എൽ.എ പി നന്ദകുമാർ ഉദ്ഘാടനം ചെയ്യും.മലപ്പുറം, പാലക്കാട്,തൃശ്ശൂർ ജില്ലകളുടെ സംഗമ കേന്ദ്രമായ ചങ്ങരംകുളത്ത് എത്തുന്ന വഴി യാത്രക്കാരുടെ പ്രധാന ആവശൃമായിരുന്നു പ്രാധമിക കാര്യങ്ങൾ നിർവഹിക്കാനുള്ള ടോയ്ലറ്റ് സമുചയം.ചങ്ങരംകുളത്ത് എത്തുന്ന വഴി യാത്രക്കാരുടെ ദീർഘകാലമായുള്ള പ്രശനങ്ങൾക്ക് പരിഹാരം കാണുകയാണ് സംസ്ഥാന സർക്കാറിൻെറ ടേക് എ ബ്രേക്ക് പദ്ധതിയിലൂടെ പ്രാധമിക കാരൃങ്ങൾക്കുള്ള സൗകരൃമൊരുക്കി  ആലംകോട് ഗ്രാമപഞ്ചായത്ത്.പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഉയര്‍ന്ന നിലവാരമുള്ള രണ്ടു പൊതുശുചിമുറികളാണ്  നാളെ ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നത്