26 April 2024 Friday

പെരിങ്ങോട് മൂളിപറമ്പില്‍ ഗൃഹനാഥയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ckmnews

പെരിങ്ങോട് മൂളിപറമ്പില്‍ ഗൃഹനാഥയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി


ചാലിശ്ശേരി:പെരിങ്ങോട് മൂളിപറമ്പില്‍ ഗൃഹനാഥയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

പടിഞ്ഞിപറമ്പില്‍ പരേതനായ ഹൈദ്രോസിന്റെ ഭാര്യ ബീവത്തു (80) എന്ന പാത്തുമ്മയാണ് കിണറ്റില്‍ വീണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചക്ക് ഒരു മണിവരെ വീട്ടില്‍ ഉണ്ടായിരുന്ന ഇവരെ പിന്നീട് കാണാതെയാവുകയായിരുന്നു,

തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരിച്ചിലിന് ഒടുവിൽ വീടിന് പുറകുവശത്തെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് 

തുടര്‍ന്ന് നാലരയോടെ പട്ടാമ്പി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റി.ചാലിശ്ശേരി പോലീസും സ്ഥലത്തെത്തിയിരുന്നു.മക്കള്‍: അലവി, ബീവി, നബീസ, റുക്കിയ, സഫിയ, മുസ്തഫ.