27 April 2024 Saturday

കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ സഹന സമരം നടത്തി

ckmnews

കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ സഹന സമരം നടത്തി


ചങ്ങരംകുളം:കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ ചങ്ങരംകുളത്ത് സഹന സമരം നടത്തി.മഹാമാരിയുടെ വരവോടെ രണ്ടു സീസണിൽ തൊഴിൽ നഷ്ടമായ കലാകാരന്മാർ മൂന്നാം ഘട്ടത്തിലും പ്രതിസന്ധിയിലാക്കുന്ന സാഹചര്യം സർക്കാറിന്റെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയിലേക്ക് എത്തിക്കുന്നതിനായിരുന്നു പരിപാടി.പൊന്നാനി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് നടന്ന പരിപാടി പ്രമോദ് തവനൂർ ഉദ്ഘാടനം ചെയ്തു. പി പി രാജൻ അധ്യക്ഷത വഹിച്ചു. മജീദ് വെളിയംകോട് സ്വാഗതവും  സി പി പ്രദീപ് നന്ദിയും പറഞ്ഞു