26 April 2024 Friday

നന്നംമുക്ക് പഞ്ചായത്ത് ഓഫീസിനുമുന്നിൽ യുഡിഎഫ് പ്രതിഷേധ ധർണ്ണ നടത്തി

ckmnews

ചങ്ങരംകുളം:സംസ്ഥാന സർക്കാറിന്റെയും നന്നംമുക്ക് പഞ്ചായത്ത് ഭരണസമിതിയുടേയും  വാക്സിൻ വിതരണത്തിലെ സ്വജനപക്ഷപാതവും ക്രമക്കേടുകളും പഞ്ചായത്ത് വികസന പദ്ധതികളിലെ വിവേചനവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും സ്വകാര്യ സ്ഥാപനങ്ങൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകി കൊള്ളലാഭം ഉണ്ടാക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും യുഡിഎഫ് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട്  വെള്ളിയാഴ്ച കാലത്ത് 10.30 ന് പ്രതിഷേധ ധർണാ സമരം സംഘടിപ്പിച്ചു. യുഡിഎഫ് എഫ് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി കൺവീനർ ഉമ്മർ കുളങ്ങര സ്വാഗതം ചെയ്ത പരിപാടിയിൽ പി എം കെ കാഞ്ഞിയൂർ അധ്യക്ഷത വഹിച്ചു ബ്ലോക്ക് മെമ്പർ റംഷാദ് ഉദ്ഘാടനം ചെയ്തു ഷാനവാസ് വട്ടത്തൂർ മുഖ്യപ്രഭാഷണം നടത്തി അപ്പു കാരയിൽ അഷ്റഫ്  പുറത്താട്ട് ബ്ലോക്ക് മെമ്പർ ജമീലാ മനാഫ് പഞ്ചായത്ത് മെമ്പർമാരായ  അഷ്റഫ് കാട്ടിൽ, വി കെ നൗഷാദ്, മുസ്തഫ ചാലു പറമ്പിൽ, റൈസ അനീഷ് ,രാഖി രമേഷ്  ,റാഷിദ് നെച്ചിക്കൽ ,എം വിഉണ്ണികൃഷ്ണൻ ,എ വി അബ്ദുറു തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു