09 May 2024 Thursday

മുഖം മിനുക്കി കേരളാ ഭാഗ്യക്കുറി; മാര്‍ച്ച്‌ ഒന്ന് മുതല്‍ സമ്മാന തുകയിലും ടിക്കറ്റ് വിലയിലും മാറ്റങ്ങള്‍

ckmnews

പ്രതിവാര ഭാ​ഗ്യക്കുറികളില്‍ പുത്തന്‍ മാറ്റങ്ങളുമായി ലോട്ടറി വകുപ്പ്. മാര്‍ച്ച്‌ ഒന്ന് മുതലാകും സമ്മാന തുകകളിലും ടിക്കറ്റ് വിലകളിലും മാറ്റമുണ്ടാകുക. ഇനി മുതല്‍ എല്ലാ ലോട്ടറി ടിക്കറ്റുകളുടെയും വില 40 രൂപയാണ്. 50 രൂപയായിരുന്ന കാരുണ്യ ടിക്കറ്റിന് പത്ത് രൂപ കുറയുകയും പൗര്‍ണമി, വിന്‍വിന്‍, സ്ത്രീശക്തി, അക്ഷയ, കാരുണ്യപ്ലസ്, നിര്‍മല്‍ എന്നീ ഭാ​ഗ്യക്കുറികള്‍ക്ക് പത്ത് രൂപ വീതം കൂടുകയും ചെയ്യും. നിലവില്‍ ഈ ടിക്കറ്റുകളുടെ വില മുപ്പത് രൂപയായിരുന്നു.
സമ്മാന തുകയിലും ഭാ​ഗ്യക്കുറി വകുപ്പ് മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. നിലവില്‍ കാരുണ്യ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടിയായിരുന്നുവെങ്കില്‍ ഇനി മുതല്‍ അത് 80 ലക്ഷമാകും.പൗര്‍ണമി, കാരുണ്യ പ്ലസ് എന്നീ ലോട്ടറികളുടെ സമ്മാന തുകയും ഇനി മുതല്‍ 80 ലക്ഷമാണ്. വിന്‍ വിന്‍, സ്ത്രീശക്തി എന്നിവയ്ക്ക് 75 ലക്ഷവും അക്ഷയ, നിര്‍മല്‍ എന്നീ ഭാ​ഗ്യക്കുറികള്‍ക്ക് 70 ലക്ഷവുമാണ് ഒന്നാം സമ്മാനം.
മാര്‍ച്ച്‌ ഒന്നിന് മുമ്ബും ശേഷവുമുള്ള സമ്മാന തുകകള്‍


പൗര്‍ണമി
പഴയത് പുതിയത്
70 ലക്ഷം 80 ലക്ഷം
വിന്‍ വിന്‍
65 ലക്ഷം 75ലക്ഷം
സ്ത്രീ ശക്തി
70 ലക്ഷം 75 ലക്ഷം
അക്ഷയ
60 ലക്ഷം 70ലക്ഷം
കാരുണ്യ പ്ലസ്
70ലക്ഷം 80 ലക്ഷം
നിര്‍മല്‍
60ലക്ഷം 70 ലക്ഷം
കാരുണ്യ
1 കോടി 80ലക്ഷം


സമ്മാന വിഹിതത്തിലും ലോട്ടറി വകുപ്പ് വര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി മുതല്‍ ഓരോ ലോട്ടറിയുടെയും ആകെ വിറ്റുവരവിന്റെ 57-59 ശതമാനമാണ് സമ്മാനമായി വിതരണം ചെയ്യുക. നേരത്തെ ഇത് 51-52 ശതമാനം വരെ ആയിരുന്നു. അതായത്, സമ്മാന വിഹിതത്തില്‍ 6-7 ശതമാനം വരെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് സര്‍വകാല വര്‍ദ്ധനവെന്നാണ് ലോട്ടറി വകുപ്പ് അവകാശപ്പെടുന്നത്.

സമ്മാന തുകയിലേക്കുള്ള വിറ്റുവരവ് വിഹിതത്തില്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ച്‌ 6.27 ശതനാനത്തിന്റെ വര്‍ദ്ധനവാണ് അക്ഷയ ഭാ​ഗ്യക്കുറിക്ക് ഉണ്ടായിരിക്കുന്നത്. ജനപ്രിയമായ കാരുണ്യ ലോട്ടറിയുടെ സമ്മാനത്തുകയിലേക്കുള്ള വിഹിതത്തില്‍ 6 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ലോട്ടറി വകുപ്പ് വരുത്തിയിരിക്കുന്നത്.