26 April 2024 Friday

ചങ്ങരംകുളം മാന്തടത്ത് റേഷന്‍ കടയില്‍ നിന്ന് വാങ്ങി വെച്ച ഓണകിറ്റുകള്‍ മോഷണം പോയതായി പരാതി.

ckmnews

ചങ്ങരംകുളം മാന്തടത്ത്  റേഷന്‍ കടയില്‍ നിന്ന് വാങ്ങി വെച്ച ഓണകിറ്റുകള്‍ മോഷണം പോയതായി പരാതി.


ചങ്ങരംകുളം:മാന്തടത്ത്  റേഷന്‍ കടയില്‍ നിന്ന് വാങ്ങി വെച്ച ഓണകിറ്റുകള്‍ മോഷണം പോയതായി പരാതി.കഴിഞ്ഞ ദിവസം മാന്തടം റേഷൻ കടയിൽ നിന്നും ഒരാൾ 2 കാർഡുകളിലെ കിറ്റുകള്‍ വാങ്ങി പുറത്ത് വെച്ചിരുന്നു.എന്നാല്‍ പിന്നീട് കിറ്റ് എടുക്കാന്‍ വന്നപ്പോഴേക്കും കിറ്റ് മോഷ്ടാക്കള്‍ കൊണ്ട് പോയിരുന്നു.ഇതിന് മുമ്പും സമാനമായ രീതിയില്‍ ഉപഭോക്താക്കള്‍ വാങ്ങി വെച്ച റേഷന്‍ അരിയും മറ്റും ഉടമകള്‍ വാഹനം എടുക്കാനോ മറ്റോ പുറത്ത് പോയ സമയം നോക്കി മോഷണം പോവുന്നത് പതിവാണെന്ന് റേഷന്‍ ഉടമയും പറയുന്നു