26 April 2024 Friday

ഇന്ത്യൻ ക്രിക്കറ്റ് താരം കരീമിനെ മുസ്‌ലിം യൂത്ത് ലീഗ് അനുമോദിച്ചു

ckmnews

ഇന്ത്യൻ ക്രിക്കറ്റ് താരം കരീമിനെ മുസ്‌ലിം യൂത്ത് ലീഗ് അനുമോദിച്ചു


ചങ്ങരംകുളം:ലോകക്രിക്കറ്റിലെ അതികായരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ

സ്വപ്രയത്നം കൊണ്ട് (ദേശീയ ഭിന്നശേഷി ക്രിക്കറ്റ്) ഇടം നേടിയ നാട്ടുകാരനും പ്രിയ സുഹൃത്തുമായ കരീമിനെ മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റിക്ക് വേണ്ടി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രെട്ടറി ഷാനവാസ് വട്ടത്തുർ മൊമെന്റോ കൈമാറി അനുമോദിച്ചു, ഖത്തർ കെഎംസിസി ആലംകോട് പഞ്ചായത്ത് ജനറൽ സെക്രെട്ടറി ഷാൾ അണിയിച്ച്‌ അഭിനന്ദിച്ചു .

മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത്  ഭാരവാഹികളായ ഷബീർ മാങ്കുളം ,സഫീർ ചിയ്യാനൂർ ,ജഫീർ പള്ളിക്കുന്ന് ,റാഷിദ് കോക്കൂർ ,എംഎസ്എഫ് ഭാരവാഹികളായ അക്മൽ കോക്കൂർ ,ഷിബിൽ എംജെ,ഇന്താസ് കോലിക്കര യുണിറ്റ് മുസ്‌ലിം ലീഗ് ഭാരവാഹികളായ സുബൈർ സിന്ദഗി ,നിസാർ കോലിക്കര തുടങ്ങിയവർ അഭിനന്ദനമറിയിച്ചു .