26 April 2024 Friday

മൂക്കുതല ഹൈസ്കൂള്‍ എസ്എസ്എല്‍സി 96 ബാച്ച് വിദ്യാർത്ഥി കൂട്ടായ്മ ലോഗോ പ്രകാശനവും മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടവും നടത്തി

ckmnews

മൂക്കുതല ഹൈസ്കൂള്‍ എസ്എസ്എല്‍സി  96 ബാച്ച് വിദ്യാർത്ഥി കൂട്ടായ്മ ലോഗോ പ്രകാശനവും മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടവും നടത്തി


ചങ്ങരംകുളം:സ്ക്കൂൾ പഠന ക്കാലത്തിൻ്റെ പരിസമാപ്തിക്ക് കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ ഒത്തുചേരലുകളുടെ നാളുകൾക്കായി പ്രയാണം ആരംഭിക്കുന്നതിലേക്ക് PCNGHSS ലെ 96SSLC ബാച്ചിലെ വിദ്യാർത്ഥികൾ ലോഗോ പ്രകാശനവും അനുബന്ധ പരിപാടികളും  നടത്തി.പി.ചിത്രൻ നമ്പൂതിരിപ്പാട്‌ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്ന പരിപാടി പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് സ്മിത ടീച്ചർ ഉദ്ഘാടനം ചെയ്തു.ലോഗോ പ്രകാശന കർമ്മം മൂക്കുതല ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിലെ മുൻ അധ്യാപകനും കൊടുങ്ങല്ലൂർ PBMGHSS ലെ ഇപ്പോഴത്തെ പ്രധാനധ്യാപകൻ കൂടിയായ മൂസ മാസ്റ്റർ നിർവഹിച്ചു.തുടർന്ന് 96 ബാച്ചിലെ മെമ്പർഷിപ്പ് വിതരണം സംഘാടക സമിതി ജനറൽ കൺവീനർ എം.അജയഘോഷ് -വി.കെ.എം.നൗഷാദിനും സംഘാടക സമിതിയുടെ ചെയർപേഴ്സൺ അമ്പിളി -എം.സന്ധ്യക്കും നൽകി.സഹപാഠികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായം ഉണ്ണികൃഷ്ണൻ വിതരണം ചെയ്തു.മൂക്കുതല ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഓൺലൈൻ സൗകര്യമില്ലാത്ത കുട്ടികൾക്കായി തുടങ്ങിയിട്ടുള്ള ഡിജിറ്റൽ ലൈബ്രറിയിലേക്കുള്ള തുക ഹെഡ്മിസ്ട്രസ് രാധ ടീച്ചർ ഏറ്റുവാങ്ങി.ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് തങ്ങളെ പഠിപ്പിച്ച് ഇന്ന് HM പ്രമോഷനിൽ ജോലി ചെയ്യുന്ന മൂസ മാസ്റ്റർക്കുള്ള 96 ബാച്ചിൻ്റെ ഉപഹാരം പി.പ്രശാന്ത് കൈമാറി.സംഘാടക സമിതി ചെയർപേഴ്സൺ അമ്പിളിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിന് ജനറൽ കൺവീനർ എം.അജയഘോഷ് സ്വാഗതവും,സുവനിയർ കൺവീനർ  അഷറഫ് ചെറവല്ലൂർ നന്ദിയും പറഞ്ഞു.