26 April 2024 Friday

വിദ്യാലയങ്ങളിലേക്ക് മാലിന്യ നിക്ഷേപ കൂട് വിതരണം ചെയ്തു

ckmnews



എടപ്പാൾ: മാലിന്യം വലിച്ചെറിയുന്ന സംസ്കാരം അവസാനിപ്പിക്കാൻ ശാസ്ത്രീയ പദ്ധതിക്ക് വട്ടംകുളത്ത് തുടക്കമായി.പഞ്ചായത്തിലെ പത്തു വിദ്യാലയങ്ങളിൽ നിന്നാണ് പദ്ധതിക്ക് തുടക്കമായത്. പ്ലാസ്റ്റിക് കവറുകൾ, ബോട്ടിലുകൾ ഉൾപ്പെടെ വേർതിരിച്ച് നിക്ഷേപിക്കാനായി വേസ്റ്റ് കൂട് സ്കൂളുകൾക്ക് നൽകുന്നതാണ് പദ്ധതി. നമുക്ക് ഒന്നിക്കാം ശുചിത്വമാർന്ന തലമുറക്കായി എന്ന സന്ദേശത്തിൽ ശുചിത്വമിഷനുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.ആദ്യഘട്ടത്തിൽപത്തു വിദ്യാലയങ്ങളിലേക്ക് മാലിന്യ നിക്ഷേപ കൂടിൻ്റെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കൽ മജീദ് നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ദീപ മണികണ്ഠൻ അധ്യക്ഷയായിരുന്ന. പഞ്ചായത്ത് സെക്രട്ടറി സി.എസ്.മനോജ്,എം.എ.നജീബ്, മൻസൂർ മരയങ്ങാട്ട്,ഹസൈനാർ നെല്ലിശ്ശേരി, യു.പി.പുരുഷോത്തമൻ ,ശ്രീജ പാറക്കൽ, ദിലീപ് എരുവ പ്ര,കെ.സുധാകരൻ, ശാന്ത മാധവൻ, കെ.പത്മം, കെ പി .റാബിയ തുടങ്ങിയവർ പ്രസംഗിച്ചു.