26 April 2024 Friday

കടവല്ലൂരിൽ ലഹരി മരുന്നുകളും ആയുധശേഖരവും പിടി കൂടി സംഭവത്തില്‍ കടവല്ലൂര്‍ വടക്കുമുറി സ്വദേശി പിടിയില്‍

ckmnews

കടവല്ലൂരിൽ ലഹരി മരുന്നുകളും ആയുധശേഖരവും പിടി കൂടി


സംഭവത്തില്‍ കടവല്ലൂര്‍ വടക്കുമുറി സ്വദേശി പിടിയില്‍


കുന്നംകുളം : കടവല്ലൂർ വടക്കു മുറിയിൽ വൻ മയക്കുമരുന്ന് ശേഖരവും ആയുധശേഖരവും  പിടികൂടി. സംഭവത്തിൽ കടവല്ലൂർ വടക്കുമുറി പോകാരത്ത് വളപ്പിൽ അബ്ദുൽ റഷീദ് 39 നെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ വി സി സൂരജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആയുധശേഖരവും ലഹരിമരുന്നും പിടികൂടിയത്. ഇന്ന് ഉച്ചയോടെ കുന്നംകുളത്ത് വാഹനപരിശോധനയ്ക്കിടെ യുവാവിൽ നിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടിയിരുന്നു ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റഷീദിനെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത് തുടർന്ന്  പോലീസ് നടത്തിയ പരിശോധനയിൽ ലഹരിമരുന്നും മാരകായുധങ്ങളും പോലീസ് പിടിച്ചെടുത്തു  കടവല്ലൂർ വടക്കു മുറിയിലെ വീട്ടിൽ നിന്നും പ്രതിയെ  അറസ്റ്റ് ചെയ്തു.ഇയാളിൽ നിന്നും മാരക ലഹരി മരുന്നായ എം ഡി എം എ,  കഞ്ചാവ്, വടിവാൾ ഉൾപ്പെടെ വൻ ആയുധശേഖരം, വിദേശനിർമ്മിത മദ്യം ഹാൻസ് തുടങ്ങിയവ പോലീസ് പിടിച്ചെടുത്തു. വൈകിട്ട് ഒൻപത് മണിയോടെ പ്രതിയുടെ വീട്ടിലെത്തിയ  പൊലീസ് സംഘം റൂമിലെ വിവിധ   പെട്ടിയിലാക്കി സൂക്ഷിച്ചിരുന്ന എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി മരുന്നുകളും ആയുധങ്ങളും കണ്ടെടുത്തു. എസ്ഐമാരായ ഹേമലത, അനുരാജ്, ഷക്കീർ, മണികണ്ഠൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സന്ദീപ്, സിവിൽപോലീസ് ഓഫീസർമാരായ ശ്യാം, വൈശാഖ്, ഹംദ്,സന്ദീപ്, വിനോദ്, സുജിത്ത്, അഭിലാഷ്, സജയ്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.