26 April 2024 Friday

വാക്സിൻ കുത്തിവെപ്പിലെ രാഷ്ട്രീയ വൽക്കരണം:കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇടപെടണം കെ കെ സുരേന്ദ്രൻ

ckmnews

വാക്സിൻ കുത്തിവെപ്പിലെ രാഷ്ട്രീയ വൽക്കരണം:കേന്ദ്ര ആരോഗ്യ മന്ത്രാലയം  ഇടപെടണം കെ കെ സുരേന്ദ്രൻ


എരമംഗലം:വാക്സിൻ കുത്തിവെപ്പിലെ രാഷ്ട്രീയ വൽക്കരണവും  സ്വജനപക്ഷപാതത്തെയും കുറിച്ച്  കേന്ദ്ര ആരോഗ്യ മന്ത്രാലയം  ഇടപെടണമെന്ന്  ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡണ്ട് കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവർക്കും  തുല്യമായി അർഹതയനുസരിച്ച് പങ്കുവെക്കുന്നതിൽ  ജില്ലാഭരണകൂടം പരാജയമാണ് കോവിട്  പ്രതിരോധത്തിന്   ICMR മാനദണ്ഡമല്ല ICPM ന്റെമാനദണ്ഡമാണ് സ്വീകരിക്കുന്നത് ( ഇന്ത്യൻ കമ്മ്യൂണിസ്റ്റ്, പാർട്ടി ഓഫ്, മാർക്സിസ്റ്റ് )അവരുടെ മാനദണ്ഡം അനുസരിച്ചാണ്  പ്രവർത്തിക്കുന്നതെന്നും അതുകൊണ്ടാണ് ദൈവത്തിന്റെ നാട് കോവി ഡിന്റെ നാടായി മാറിയിരിക്കുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.അഞ്ചു രൂപയുടെ ഉപ്പ് വാങ്ങാൻ  500 രൂപയുടെ RT PC R ടെസ്റ്റ് നടത്തണമെന്ന സർക്കാരിന്റെ  തലതിരിഞ്ഞ നിലപാടാണ് കോവിട് പിടികൂടുന്നത് എൽഡിഎഫ് പ്രവർത്തകർക്ക് മാത്രം ആയതുകൊണ്ട് ആണോ എൽഡിഎഫു കാർക്ക് മാത്രം വാക്സിൻ നൽകുന്നതെന്ന് വ്യക്തമാക്കണം. മദ്യം വാങ്ങുന്നവർക്ക് പോലീസ് സംരക്ഷണവും പോലീസ് അകമ്പടിയും നൽകുമ്പോൾ അരിവാങ്ങാൻ പോകുന്നവർക്ക് പുറത്ത് അടിയും  ഫൈൻ അടിക്കുകയും ചെയ്യുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു. ബിജെപി മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി മറഞ്ചേരി സി എച്ച് സി യുടെ മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ . രതീഷ് കാക്കൊള്ളി അധ്യക്ഷതവഹിച്ചു കെപി മണികണ്ഠൻ. സുധീഷാരമേശ് .കെ പി ശ്രീധരൻ.എംടി ജയരാജൻ  എന്നിവർ പ്രസംഗിച്ചു