01 May 2024 Wednesday

മദ്രസ്സാ വിദ്യാർത്ഥികൾക്ക് സൗജന്യമായി ഖുർആൻ വിതരണം ചെയ്തു

ckmnews

മദ്രസ്സാ വിദ്യാർത്ഥികൾക്ക് സൗജന്യമായി ഖുർആൻ വിതരണം ചെയ്തു


ചങ്ങരംകുളം:മൂക്കുതല ശംസുൽ ഹുദാ  മദ്രസ്സയിൽ പഠിക്കുന്ന  മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി "തജ്‌വീദ്" നിയമപ്രകാരമുള്ള പുതിയ ഖുർആൻ വിതരണം ചെയ്തു.മഹല്ലിലെ നാല് ആളുകളാണ് ഇതിനുവേണ്ട സാമ്പത്തിക സഹായം ചെയ്തത്.വിതരണ ഉദ്‌ഘാടനം ഇന്ന് വ്യാഴാഴ്ച്ച മഹല്ല് ഖത്തീബ് ഇർഷാദ് അശ്‌റഫി പൊന്നാനി അവർകൾ  ആദ്യ വിതരണകർമ്മം നിർവ്വഹിച്ചു .ചടങ്ങിൽ, യു പി മുഹമ്മദ് (പ്രഡിഡന്റ്) ഇബ്രാഹിം മൂക്കുതല ( സെക്രട്ടറി) ഷൗക്കത്തലി ഉസ്താദ്, റഫീഖ് പാലംകുളം തുടങ്ങിയവർ സംബന്ധിച്ചു.