26 April 2024 Friday

ഉമർ ഖാളി കാവ്യം:ആശയ മന:പാഠ മത്സര വിജയി മണാളത്ത് അസ് ലം മുസ് ലിയാരെ അനുമോദിച്ചു

ckmnews

ഉമർ ഖാളി കാവ്യം:ആശയ മന:പാഠ മത്സര വിജയി മണാളത്ത് അസ് ലം മുസ് ലിയാരെ അനുമോദിച്ചു


ചങ്ങരംകുളം  :കൊല്ലം ത്വയ്ബ സെൻ്റർ സംഘടിപ്പിച്ച വെളിയംങ്കോട് ഉമർ ഖാളിയുടെ പ്രസിദ്ധമായ പ്രവാചക കാവ്യശകലം സ്വല്ലൽ ഇലാഹിൻ്റെ ആശയ മന:പാഠ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മണാളത്ത് മുഹമ്മദ് അസ് ലമിനെ തെങ്ങിൽ യൂണിറ്റ് കേരള മുസ് ലിം ജമാഅത്ത് അനുമോദിച്ചു.സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി തെന്നല അബൂ ഹനീഫൽ ഫൈസി ഉപഹാരം നൽകി.എം. അബ്ദുല്ല കുട്ടി മുസ്ലിയാർ,സി.വി ഹംസ ദാരിമി, പി പി നൗഫൽ സഅദി. എൻ .എം സൈനുദ്ധീൻ, അഹമദ് കബീർ സഖാഫി, ലത്തീഫ് തെങ്ങിൽ സംബന്ധിച്ചു.