26 April 2024 Friday

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് പ്ലസ്ടു പരീക്ഷയിൽ ചരിത്ര വിജയം

ckmnews

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് 

പ്ലസ്ടു പരീക്ഷയിൽ  ചരിത്ര വിജയം


ചങ്ങരംകുളം:ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടുവിന് 97 ശതമാനം  വിജയം സ്കൂളിനും ഗ്രാമത്തിന്നും അഭിമാനമായി .ചരിത്ര വിജയവും പ്ലസ് ടു ചരിത്രത്തിലെ ആദ്യത്തെ 1200 മാർക്ക് നേടിയ നേട്ടവും പത്ത് വർഷത്തോളം സകൂൾ പ്രിൻസിപ്പാളായി വിരമിച്ച ഗീതാ ജോസഫിനുള്ള വിദ്യാർത്ഥികളുടെ വലിയ സമ്മാനമായി.കോമേഴ്സിൽ 1200 മാർക്ക് നേടിയ സായൂജ്യ  ,ബയോളജി സയൻസിൽ 1197  ,1198 മാർക്ക് നേടിയ ഇരട്ട സഹോദരിമാരായ ഹർഷ , ആർദ്ര    എന്നിവരും മറ്റു വിദ്യാർത്ഥികളുടെ  ഉന്നത വിജയവും  വലിയ അംഗീകാരമായി.പരീക്ഷ എഴുതിയ 323 പേരിൽ  56 പേർക്ക് എല്ലാ വിഷയത്തിലും ഫുൾ എപ്ലസും ,21 പേർക്ക് അഞ്ച് വിഷയത്തിലും എ പ്ലസ് നേടി.പത്ത് വർഷം പ്രിൻസിപ്പാളായ ഗീതാ ജോസഫ് , സഹഅദ്ധ്യാപകർ , പി ടി എ എന്നിവരുടെ ശക്തമായ ഇടപെടൽ വിജയശതമാനത്തിന് മാറ്റേകിയതായി  പ്രിൻസിപ്പാൾ ഇൻചാർജ് മൃദുല ആർ.ഡി പറഞ്ഞു.സംസ്ഥാനത്തെ തന്നെ മികച്ച പ്ലസ്ടു ക്യാംപസ്  ഉള്ള സ്കൂളാണ് ചാലിശ്ശേരിയിലേത്.

 പാഠ്യ - പാഠ്യേതരമികവിൽ ഇതിനകം നിരവധി അംഗീകാരങ്ങൾ  കൈവരിച്ചിട്ടുണ്ട്.തൃത്താല ഉപ ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ നേട്ടവും സ്കൂളിന് ആഹ്ലാദമായി.രണ്ട് വർഷം തുടർച്ചയായി  എസ്.എസ്.എൽ.സി പരീക്ഷക്ക് നൂറ് ശതമാനം വിജയവും  ,പ്ലസ് ടു വിജയവും സ്കൂളിന്  ഇരട്ടി മധുരമായി.വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും  പ്രിൻസിപ്പാൾ ഇൻ ചാർജ് മൃദുല ആർ.ഡി , സ്കൂൾ പ്രധാനദ്ധ്യാപിക  ദേവിക ടി.എസ് , പി ടി എ പ്രസിഡൻ്റ് പി.കെ. കിഷോർ എന്നിവർ അഭിനന്ദിച്ചു.