27 April 2024 Saturday

മാഹിയില്‍ നിന്നും തൃശൂരിലേക്ക് കാറിൽ കടത്തിയ 180 കുപ്പി വിദേശ മദ്യം കടവല്ലൂരിൽ എക്സെെസ് സംഘം പിടികൂടി; മാഹി സ്വദേശി അറസ്റ്റിൽ

ckmnews

മാഹിയില്‍ നിന്നും തൃശൂരിലേക്ക് കാറിൽ കടത്തിയ 180 കുപ്പി വിദേശ മദ്യം കടവല്ലൂരിൽ എക്സെെസ് സംഘം പിടികൂടി; മാഹി സ്വദേശി അറസ്റ്റിൽ


കുന്നംകുളം:മാഹിയില്‍ നിന്നും തൃശൂരിലേക്ക് കാറിൽ കടത്തിയ 180 കുപ്പി വിദേശ മദ്യം കടവല്ലൂരിൽ എക്സെെസ് സംഘം പിടികൂടി.

സംഭവവുമായി ബന്ധപ്പെട്ട് മാഹി സ്വദേശി രാജേഷിനെ അറസ്റ്റ് ചെയ്തു. തൃശൂർ എക്‌സൈസ് ഇന്റലിജൻ സിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.തൃശൂർ എക്‌സൈസ് ഇന്റലിജൻസും കോലഴി റേഞ്ച് സ്‌ട്രൈക്കിങ് ഫോഴ്‌സും സംയുക്തമായിട്ടായിരുന്നു പരിശോധന. കടവല്ലൂരില്‍ വെച്ചാണ് പ്രതി പിടിയിലായത്. സ്വിഫ്റ്റ് കാറിൽ ഒളിപ്പിച്ച നിലയിലാണ് 135 ലിറ്റര്‍ വരുന്ന 180 കുപ്പി മാഹി മദ്യം കണ്ടെത്തിയത്. സംഭവത്തിൽ മാഹി സ്വദേശി രാജേഷിനെ എക്സെെസ് സംഘം അറസ്റ് ചെയ്തു. തൃശൂർ, തലോർ ഭാഗങ്ങളിൽ മാഹി മദ്യം കാറിൽ എത്തിച്ചുകൊടുക്കുന്നതായി

എക്സെെസ് ഇന്റലിജൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഓണവിപണി ലക്ഷ്യം വെച്ച് മദ്യം സ്റ്റോക്ക് ചെയ്യുന്നതിനായി കാറുകളിൽ അന്യസംസ്ഥാനത്ത് നിന്നും മദ്യം കടത്തുന്നതായി ഇന്റലിജൻസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് എക്സെെസിന്‍റെ തീരുമാനം. എക്സെെസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ മനോജ്‌കുമാർ. കോലഴി റേഞ്ച് ഇൻസ്‌പെക്ടർ ബിജുദാസ്, ഇന്റലിജൻസ് ഓഫീസർമാരായ ഷിബു.കെ എസ്, സതീഷ് ഒ എസ്, മോഹനൻ ടിജി, ലോനപ്പൻ കെ.ജെ, പ്രിവന്റീവ് ഓഫീസർമാരായ സുധീരൻ, ഗോപകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സിജോമോൻ, രഞ്ജിത്ത് എന്നിവര്‍ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.