26 April 2024 Friday

പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും ശരീരഭാഗങ്ങളില്‍ നാണയം വെച്ച് പൂജ തൃശൂർ സ്വദേശി അച്ഛൻസ്വാമി പോക്സോ കേസിൽ പിടിയിൽ

ckmnews


അത്ഭുതസിദ്ധി എന്ന് പറഞ്ഞ് ആഭിചാരക്രിയകൾ ചെയ്തു വന്നിരുന്ന വിശ്വാസികൾ 'അച്ഛൻ സ്വാമി' എന്നു വിളിക്കുന്ന തൃശൂര്‍ കുണ്ടൂർ സ്വദേശി മഠത്തിലാൻ രാജീവിനെയാണ് തൃശൂര്‍ മാള പൊലീസ് അറസ്റ്റ് ചെയ്തത്.പെൺകുട്ടികളുടെയും, സ്ത്രീകളുടേയും ശരീരഭാഗങ്ങളിൽ നാണയം വെച്ചായിരുന്നു ഇയാളുടെ പൂജ.യുട്യൂബില്‍ വരെ പരസ്യം ചെയ്തായിരുന്നു കൽപണിക്കാരനായ രാജീവ് ഇടപാടുകൾ നടത്തിയിരുന്നത് സംസ്ഥാനത്തിൻ്റെ പലഭാഗങ്ങളിൽ നിന്നും നിരവധിയാളുടെ ഇയാളെ തേടി വന്നിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് വലിയ സാമ്പത്തിക വളർച്ചയും, ആഡംബര വാഹനങ്ങളും സ്വന്തമാക്കിയിരുന്നു. 17 കാരിയെ പീഡിപ്പിച്ച കേസിൽ ഇയാളെ ഭക്തരാണെന്ന വ്യാജേന മഫ്തിയിലെത്തിയ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.