26 April 2024 Friday

ആലംങ്കോട് പഞ്ചായത്ത് പ്രസിഡൻ്റ് എ പി പുരുഷോത്തമൻ (59) നിര്യാതനായി.

ckmnews

ആലംങ്കോട് പഞ്ചായത്ത് പ്രസിഡൻ്റ് എ പി  പുരുഷോത്തമൻ (59) നിര്യാതനായി.


ചങ്ങരംകുളം:ആലംങ്കോട് പഞ്ചായത്ത് പ്രസിഡൻ്റ് എ പി  പുരുഷോത്തമൻ (59) നിര്യാതനായി. മസ്തിഷ്‌കാഘാതത്തെ തുടർന്ന് മൂന്നു മാസത്തോളമായി പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ  ചികിത്സയിലായിരുന്നു.

ചങ്ങരംകുളം മേഖലയിൽ സിപിഐ എം കെട്ടിപ്പടുക്കുന്നതിൽ നേതൃനിരയിൽ നിന്ന് പ്രവർത്തിച്ച പരേതനായ  ആലങ്കോട് പരവൻ എ പി നാരായണൻ്റെ മകനാണ്.നാലുതവണ ആലങ്കോട് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു.ചെറുപ്പം മുതൽ ദേശാഭിമാനി,ബാലസംഘം സംഘടന പ്രവർത്തനത്തിലൂടെ 

സാമൂഹിക, രാഷ്ട്രീയ സാംസ്കാരിക മേഖലയിൽ നിറ സാന്നിധ്യമായിരുന്നു.

ദീർഘകാലമായി സിപിഐ എം ആലങ്കോട് ലോക്കൽ കമ്മറ്റിയംഗവും, കർഷക തൊഴിലാളി യൂണിയൻ നേതാവുമായിരുന്നു. കക്ഷി രാഷ്ട്രീയത്തിന് അതീതമായ ആലങ്കോട്ടെ മുഴുവൻ ജനങ്ങൾക്കും പ്രിയങ്കരനായിരുന്നു അദ്ദേഹം. അമ്മ പരേതയായ മാധവി. ഭാര്യ ബേബി സുധ. മക്കൾ നയന, നഖിൽ. മരുമകൻ കിഷോർ. സഹോദരങ്ങൾ വിജയൻ, പ്രേംകുമാർ, ശ്രീദേവി (ബേബി).