26 April 2024 Friday

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല ആരോഗ്യനികേതനംനോവൽ ചർച്ച നടത്തി

ckmnews

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല ആരോഗ്യനികേതനംനോവൽ ചർച്ച നടത്തി


ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ പ്രതിവാര പുസ്തക ചർച്ചയിൽ ജ്ഞാനപീഠ പുരസ്കാര ജേതാവായ താരാശങ്കർ ബന്ദോപാദ്ധ്യായയുടെ ആരോഗ്യനികേതനം എന്ന ആഖ്യായികയുടെ സർഗ്ഗസംവാദം സംഘടിപ്പിച്ചു. ഗ്രന്ഥശാലയുടെ സെക്രട്ടറി സോമൻ ചെമ്പ്രേത്ത് കൃതിയെ ആധാരമാക്കി ആമുഖ പ്രഭാഷണം നടത്തി. പ്രസിഡൻ്റ് എം.എം ബഷീർ മോഡറേറ്ററായി. ബി. രാജലക്ഷ്മി ചർച്ചയുടെ അവലോകനം നിർവ്വഹിച്ചു. കെ.വി ശശീന്ദ്രൻ, സി.വിജയൻ, സൗമിനി, പി. എസ് മനോഹരൻ  എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചന്ദ്രിക രാമനുണ്ണി, കൃഷ്ണൻ നമ്പൂതിരി, സി.എം ബാലാമണി, ആര്യ നാരായണൻ എന്നിവർ ആശംസകൾ അറിയിച്ചു.