26 April 2024 Friday

ബിഡികെ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

ബിഡികെ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു


കോട്ടക്കൽ :കോവിഡ് കാലത്ത് ബ്ലഡ് ബാങ്കുകളിലെ രക്തക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി കോവിഡ് തുടക്കം മുതൽ ബിഡികെ മലപ്പുറം ജില്ല കമ്മിറ്റി നടത്തി വരുന്ന രക്തദാന ക്യാമ്പയിന്റെ ഈ വർഷത്തെ 101 മത് രക്‌തദാന ക്യാമ്പ് ബി ഡി കെ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടക്കൽ അൽമാസ്, മിംസ് ഹോസ്പിറ്റലുകളിലായി സംഘടിപ്പിച്ചു. ക്യാമ്പിൽ 30 പേർ രക്തം നൽകി. ക്യാമ്പിന് അൽമാസ് ബ്ലഡ്‌ ബാങ്ക് ഇൻചാർജ് മൂസക്കുട്ടി എം പി, താലൂക്ക് കോർഡിനേറ്റർമാരായ ജുനൈദ് പി കെ, രഞ്ജിത്ത് എ എം, ഉനൈസ് അപ്പെങ്ങാടൻ, യുസഫ് അലി കെ, മുനീർ കെ വി,  സനൂപ്  കെ.പി, റഹീം പി,അഫ്സൽ എം,ബുഷൈർ ചാപ്പനങ്ങാടി,അജ്മൽ പി കെ,സൽമാൻ വലിയൊറ,ഷഫീഖ് ഇ കെ, വനിതാ കോർഡിനേറ്റർമാരായ 

നിരഞ്ജന കെ, ഷഹാന തുടങ്ങിയവർ നേതൃത്വം നൽകി.