01 May 2024 Wednesday

ഫിസിക്സിൽ ഡോക്ടറേറ്റ് നേടി കോലൊളമ്പ് സ്വദേശി നന്ദൻ ബാബു മൂക്കുതല പി ചിത്രൻ നമ്പൂതിപ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപിക എം രാധയുടെ മകനാണ്

ckmnews

ഫിസിക്സിൽ ഡോക്ടറേറ്റ് നേടി കോലൊളമ്പ് സ്വദേശി നന്ദൻ ബാബു


മൂക്കുതല പി ചിത്രൻ നമ്പൂതിപ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപിക എം രാധയുടെ മകനാണ്


ചങ്ങരംകുളം :ഫിസിക്സിൽ ഡോക്ടറേറ്റ് നേടി എടപ്പാൾ കോലൊളമ്പ് സ്വദേശി നന്ദൻ ബാബു.പോളണ്ടിലെ പോസ്നാൻ ആദം മിക്സ്കിവിച്ച് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിസിക്സിലാണ് നന്ദൻ ബാബു ഡോക്ടറേറ്റ് നേടിയത്.എടപ്പാൾ കോലളമ്പ് സ്വദേശിയും മൂക്കുതല പി ചിത്രൻ നമ്പൂതിപ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപിക എം രാധയുടെ മകനുമാണ് നന്ദൻ ബാബു.മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ പഠനത്തിനുശേഷം പൂക്കരത്തറ ദാറുൽ ഹിദായ ഹയർ സെക്കൻഡറി സ്കൂളിൽ  പ്ലസ് ടു പൂർത്തിയാക്കി.ശേഷം തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിലായിരുന്നു ഡിഗ്രിപഠനം.തുടർന്ന് കാലിക്കറ്റ് എൻ ഐ ടി യിൽ നിന്ന് എം എസ് സി ബിരുദം കരസ്ഥമാക്കി..2017 ഡിസംബറിൽ പോളണ്ടിൽ പിഎച്ച്ഡി ആരംഭിച്ചു. പോളണ്ടിലെ നാഷണൽ സയൻസ് സെന്ററിന്റെ സ്കോളർഷിപ്പോടു കൂടി ആയിരുന്നു പിഎച്ച്ഡി പഠനം . പോളണ്ടിലെ പോസ്നാൻ ആദം മിക്സ്കിവിച്ച് യൂണിവേഴ്സിറ്റിയിൽ നിന്ന് 2021 ജൂലൈ 20ന് ഫിസിക്സിൽ ഡോക്ടറേറ്റ് നേടി.