26 April 2024 Friday

സൗഹൃദാന്തരീക്ഷത്തിൽ കഴിയുന്ന ചിയ്യാനൂർ പ്രദേശത്തെ കലുഷിതമാക്കാനുള്ള ലഹരിമാഫിയയുടെ കുതന്ത്രങ്ങളെ കരുതിയിരിക്കുക:വെൽഫെയർ പാർട്ടി

ckmnews

സൗഹൃദാന്തരീക്ഷത്തിൽ കഴിയുന്ന ചിയ്യാനൂർ പ്രദേശത്തെ കലുഷിതമാക്കാനുള്ള ലഹരിമാഫിയയുടെ കുതന്ത്രങ്ങളെ കരുതിയിരിക്കുക:വെൽഫെയർ പാർട്ടി


ചങ്ങരംകുളം:സമാധാനത്തോടെ സൗഹൃദാന്തരീക്ഷത്തിൽ കഴിയുന്ന  ചിയ്യാനൂർ പ്രദേശത്തെ കലുഷിതമാക്കാനുള്ള ലഹരിമാഫിയയുടെ കുതന്ത്രങ്ങളെ കരുതിയിരിക്കണമെന്ന് വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.ഇരുട്ടിന്റെ മറവിൽ ചിയ്യാനൂരിൽ ലഹരി വസ്തുക്കൾ കടത്തിക്കൊണ്ട് വന്ന് കച്ചവടം നടത്തിയിരുന്ന ലഹരിമാഫിയയുടെ കുതന്ത്രങ്ങൾ നാട്ടുകാർ ഐക്യത്തോടെ ചെറുത്ത് തോൽപിച്ചിരുന്നു.ഇതിന്റെ ഫലമായി ലഹരിവസ്തുക്കളുടെ കച്ചവടത്തിൽ ഏർപ്പെട്ട ചില യുവാക്കൾക്കെതിരെ അധികൃതർ കേസെടുക്കുകയും ചെയ്തിരുന്നു.വിവിധ മതവിഭാകക്കാരുടെ ഒത്തൊരുമയാേടെയുള്ള ഇത്തരം നീക്കം മാഫിയയുടെ കുതന്ത്രങ്ങൾക്ക് കനത്ത തിരിച്ചടിയായിരുന്നു.ഇപ്പോൾ മതം മാറ്റം, വർഗ്ഗീയത തുടങ്ങിയ കുപ്രചരണങ്ങളോടെ സമാധാന അന്തരീക്ഷം തകർക്കാനാണ് മാഫിയാ സംഘം മുന്നിട്ടിറങ്ങിയിരിക്കുന്നത്. ചില പ്രാദേശിക വാർത്താ ചാനലുകാരുടെ ഒത്താശയോടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനും മാഫിയ ശ്രമം ആരംഭിച്ചിരിക്കയാണ്.ചങ്ങരംകുളം പൗരസമിതി അടക്കമുള്ള പൊതുവേദികളുടെ ശ്രമഫലമായി സഹോദരിമാരടക്കുള്ള ജനസമൂഹം ഇതിനെതിര ജനകീയ പ്രതിരോധം സൃഷ്ടിച്ചിരിക്കയാണ്.


പൗരസമിതിയുടെ സമാധാനപരമായ പ്രതിഷേധ പ്രവർത്തനങ്ങളെ പിന്തുണക്കാനും ലഹരിയും വർഗ്ഗീയതയും പ്രചരിപ്പിച്ച് നാട്ടിൽ കുഴപ്പമുണ്ടാക്കുന്ന ചിയ്യാനൂരിലെ ലഹരി മാഫിയക്കെതിരെ ജാഗ്രതയോടെ നിലയുറപ്പിക്കാനും വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് കമ്മറ്റി ആഹ്വാനം ചെയ്തു. പ്രസിഡന്റ് എം.കെ.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ, ഇ.വി. മുജീബ് കോക്കൂർ എന്നിവർ പ്രസംഗിച്ചു.