26 April 2024 Friday

പൊന്നാനിയിൽ കടലേറ്റം രൂക്ഷം:നിരവധി വീടുകൾ തകർച്ചാ ഭീഷണിയിൽ.

ckmnews

പൊന്നാനിയിൽ കടലേറ്റം രൂക്ഷം:നിരവധി വീടുകൾ തകർച്ചാ ഭീഷണിയിൽ.


പൊന്നാനി:കാലവര്‍ഷം ശക്തമായതോടെ പൊന്നാനിയിൽ കടലേറ്റം രൂക്ഷമാവുന്നു.നിരവധി വീടുകൾ തകർച്ചാ ഭീഷണിയിലായിട്ടുണ്ട്.പൊന്നാനി ഹിളർപള്ളി പരിസരം,എം.ഇ.എസിന് പിൻഭാഗം,അലിയാർപള്ളി പരിസരം,തെക്കേക്കടവ്,മുക്കാടി, മുറിഞ്ഞഴി,എന്നീഭാഗങ്ങളിലാണ് കടലേറ്റം രൂക്ഷമായത്. ഈ ഭാഗത്ത് നിരവധി തെങ്ങുകളും കടപുഴകിയിട്ടുണ്ട്.കടൽഭിത്തിയില്ലാത്ത ഭാഗങ്ങളിൽ മീറ്ററുകളോളം കരഭാഗം കടലെടുത്തുകഴിഞ്ഞു.നിരവധി വീടുകൾ തകർച്ചാ ഭീഷണിയിലാണ്.കടൽ പ്രക്ഷുബ്‌ധമായതോടെ ജനങ്ങള്‍ ഭീതിയിലാണ്. വേലിയേറ്റ സമയങ്ങളിലാണ് കടലേറ്റം ശക്തമാക്കുന്നത്.ഉയർന്നതിരമാലകൾ അല്ലാത്തതിനാൽ കടൽഭിത്തിയുള്ള മേഖലകളെ സാരമായിബാധിച്ചിട്ടില്ല.രണ്ടുമാസം മുൻപുണ്ടായ കടലേറ്റത്തിൽ പാതിതകർന്ന വീടുകളെല്ലാം നിലംപൊത്തുമെന്നസ്ഥിതിയിലാണ്.കടൽഭിത്തിയില്ലാത്ത മേഖലകളിൽ അടിയന്തരമായി കടൽഭിത്തി പുനർനിർമിച്ചാൽ മാത്രമേ ഇതിനു പരിഹാരമാകൂ എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.