26 April 2024 Friday

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിനെ എം.എസ് .എഫ് പഞ്ചായത്ത് കമ്മറ്റി അഭിനന്ദിച്ചു

ckmnews

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിനെ എം.എസ് .എഫ് പഞ്ചായത്ത് കമ്മറ്റി അഭിനന്ദിച്ചു


ചങ്ങരംകുളം:എസ്.എസ്.എൽ.സി  പരീക്ഷയിൽ തുടർച്ചയായി രണ്ടാം തവണയും

നൂറ് ശതമാനം വിജയം 

കരസ്ഥമാക്കിയ ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി  സ്കൂളിലെ അദ്ധ്യാപകരെ എം.എസ്.എഫ് 

ചാലിശ്ശേരി പഞ്ചായത്ത്‌  കമ്മറ്റി അഭിനന്ദിച്ചു.കെ എസ് ടി യു സംസ്ഥാന സെക്രട്ടറിയും മുൻ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമായ അക്ബർ  ഫൈസൽ   സ്കൂളിലെ പ്രധാന അദ്ധ്യാപിക  ദേവിക ടി.എസിന്  മെമ്മൻ്റോ  നൽകി. മധുരവിതരണവും നടത്തി.കോവിഡ് മഹാമാരിക്കിടയിലും ഉയർന്ന വിജയം നേടുവാൻ കഴിഞ്ഞ  ദേവിക ടീച്ചറേയും, സഹ അദ്ധ്യാപകരേയും പി.ടി.എ ഭാരവാഹികളേയും, രക്ഷിതാക്കളേയും, വിദ്യാർത്ഥികളേയും അഭിനന്ദിച്ചു.പി ടി എ വൈ പ്രസിഡന്റ് ബാബുനാസർ,യൂത്ത് ലീഗ് പഞ്ചായത്ത്‌ വൈ. പ്രസിഡന്റ് റെഷീദ് പണിക്കവീട്ടിൽ ,എം.എസ് എഫ്  പഞ്ചായത്ത്‌ ഭാരവാഹികളായ ജനറൽ സെക്രട്ടറി അർഷാദ് പരിവിങ്ങൽ,  ട്രഷറർ സൈഫു പട്ടിശ്ശേരി, സെക്രട്ടറി അനസ് പരിവിങ്ങൽ, അനസ് മുക്കിലപീടിക, അനസ് പാളിക്കാട്ടിൽ, എന്നിവരും സ്കൂളിലെ മറ്റു അദ്ധ്യാപകരും  ചടങ്ങിൽ പങ്കെടുത്തു.