26 April 2024 Friday

പൊന്നാനി വീണ്ടും ട്രിപ്പിള്‍ ലോക്ക്ഡൗില്‍ നന്നംമുക്ക് മാറഞ്ചേരി,വട്ടംകുളം,വെളിയംകോട് പഞ്ചായത്തുകളും ഡി കാറ്റഗറിയില്‍

ckmnews

പൊന്നാനി വീണ്ടും ട്രിപ്പിള്‍ ലോക്ക്ഡൗില്‍


നന്നംമുക്ക് മാറഞ്ചേരി,വട്ടംകുളം,വെളിയംകോട്  പഞ്ചായത്തുകളും ഡി കാറ്റഗറിയില്‍


ചങ്ങരംകുളം:കോവിഡ് വ്യാപനം കൂടിയതോടെ പൊന്നാനി മണ്ഡലത്തില്‍  മുന്‍സിപ്പാലിറ്റി അടക്കം വിവിധ പഞ്ചായത്തുകള്‍ വീണ്ടും ട്രിപ്പിള്‍ ലോക്ക്ഡൗില്‍. മാറഞ്ചേരി,വട്ടംകുളം,വെളിയംകോട് നന്നംമുക്ക് തവനൂര്‍ പഞ്ചായത്തുകള്‍ പഞ്ചായത്തുകളും ഡി കാറ്റഗറിയില്‍ ഉള്‍പ്പെട്ടതിനാല്‍ ഈ പ്രദേശങ്ങള്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ആയി.ആലംകോട് എടപ്പാള്‍,കാലടി പഞ്ചായത്തുകള്‍ സി കാറ്റഗറിയിലും ആയിട്ടുണ്ട്.ഡി കാറ്റഗറിയില്‍ പെട്ട സ്ഥലങ്ങളില്‍ അവശ്യ സാധനങ്ങള്‍ മാത്രം പ്രവര്‍ത്തിക്കാം.തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട് കുന്ദംകുളം ഗുരുവായൂര്‍  നഗരസഭയും,പുന്നയൂര്‍കുളം,പുന്നയൂര്‍,വടക്കേകാട് കടപ്പുറം പഞ്ചായത്തുകളും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ആയിട്ടുണ്ട്.