26 April 2024 Friday

ചന്തപ്പടി ഹെഡ് പോസ്റ്റോഫീസിന്റെ മുന്നിൽ സിപിഐയുടെ പ്രതിഷേധം

ckmnews



ചങ്ങരംകുളം:രാജ്യം കോർപ്പറേറ്റ് താൽപര്യങ്ങൾക്കനുസരിച്ച് തീരെഴുതിക്കൊടുക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പൊന്നാനി ചന്തപ്പടി ഹെഡ് പോസ്റ്റോഫീസിന്റെ മുന്നിൽ സി.പി.ഐ പൊന്നാനി മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ പരിപാടി  സി.പി.ഐ ജില്ലാ അസി: സെക്രട്ടറി അജിത് കൊളാടി ഉദ്ഘാടനം ചെയ്തു. സി.പി.ഐ. പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാക്കമ്മറ്റി മെമ്പർ  എ.കെ. ജബ്ബാർ , എൽ.സി. സെക്രട്ടറി കെ.കെ. ബാബു, എ.ഐ.വൈ എഫ് മണ്ഡലം പ്രസിഡന്റ് എം.മാജിദ് എന്നിവർ പങ്കെടുത്തു.