26 April 2024 Friday

കേശദാനം നടത്തി മാതൃകയായി പാവിട്ടപ്പുറം സ്വദേശിയായ വിദ്യാർത്ഥിനി

ckmnews


ചങ്ങരംകുളം :കീമോ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപെട്ട ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമിക്കാൻ മുടി മുറിച്ചു ദാനം ചെയ്ത് ജസ്ബിയ മാതൃകയായി .പാവിട്ടപ്പുറം സ്വദേശി കുഞ്ഞി മൊയ്‌ദീൻന്റെ മകളാണ് ജസ്ബിയ. 

ഏറെ നാളത്തെ പരിചരണത്തിന് ശേഷം 13 ഇഞ്ച് നീളത്തിലാണ് മുടി മുറിച്ചു നൽകിയത്.  പെരിന്തൽമണ്ണ പൂപ്പലം ജാമിഅ കോളേജിൽ രണ്ടാം വർഷ സൈക്കോളജി വിദ്ധ്യാർത്ഥിനിയാണ് ജസ്ബിയ.