26 April 2024 Friday

വെർച്ചൽ തെരഞ്ഞെടുപ്പിന് ഒരുങ്ങി അൽഫലാഹ് സ്കൂൾ

ckmnews

വെർച്ചൽ തെരഞ്ഞെടുപ്പിന് ഒരുങ്ങി അൽഫലാഹ് സ്കൂൾ


ചങ്ങരംകുളം:ജനാധിപത്യ ബോധം കുട്ടികളിൽ വളർത്തിയെടുക്കാനും ഭരണ സംവിധാനത്തെ കുറിച്ച് മനസ്സിലാക്കുന്നതിനുവേണ്ടി ഈ കൊവിഡ് കാലത്ത് ഓൺലൈൻ വഴി തെരഞ്ഞെടുപ്പ് നടത്തുകയാണ് അൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ കക്കിടിപ്പുറം.തിങ്കളാഴ്ച സ്കൂളിൽ വച്ച് പ്രിൻസിപ്പാൾ ഡോക്ടർ അനുകൃഷ്ണന്റെ അധ്യക്ഷതയിൽ പത്രസമ്മേളനം സംഘടിപ്പിച്ചു.പൊതുകാര്യങ്ങളിൽ സ്വന്തമായി അഭിപ്രായം പറയാനും മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ അംഗീകരിക്കാനുംഅവരെ ബഹുമാനിക്കാനും, കുട്ടികളിലെ ലീഡർഷിപ്പ് ക്വാളിറ്റി വളർത്തിയെടുക്കാനും ഇത്തരം തെരഞ്ഞെടുപ്പുകളെ കൊണ്ട് പ്രയോജനപ്പെടുമെന്ന് അഭിപ്രായപ്പെടുകയുണ്ടായി.തികച്ചും ജനാധിപത്യ രീതിയിൽ ഓൺലൈനായാണ് തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നത്.   ജൂനിയർ പാർലമെൻറ്, സീനിയർ പാർലമെൻറ് എന്നീ വിഭാഗങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.ജനാധിപത്യ സംവിധാനത്തിൽ ഒരു തെരഞ്ഞെടുപ്പ് നടത്തുമ്പോൾ എന്തെല്ലാം രീതികൾ ഉണ്ടോ ആ രീതികളെല്ലാം പരമാവധി കുട്ടികളിലേക്ക് എത്തിക്കുവാൻ  തിരഞ്ഞെടുപ്പിലൂടെ സ്കൂൾ അധികൃതർ ശ്രമിച്ചിട്ടുണ്ട്.പാഠപുസ്തകങ്ങളിൽ  അവർവായിച്ചറിഞ്ഞ കാര്യങ്ങൾ അനുഭവിച്ച റിയുന്നതിന്റെ  ത്രില്ലിലാണ് കുട്ടികൾ. മുൻവർഷങ്ങളിൽ നിന്നും വിഭിന്നമായി ഇത്തവണ പ്രൈം മിനിസ്റ്റർ ,ഡെപ്യൂട്ടി പ്രൈംമിനിസ്റ്റർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എജുക്കേഷൻ മിനിസ്റ്റർ, ഹെൽത്ത് മിനിസ്റ്റർ ആർട്സ് ആൻഡ് കൾച്ചറൽ മിനിസ്റ്റർ എന്നീ വിഭാഗങ്ങളിലേക്ക് ആണ്  തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്.അല്‍ ഫലാഹ് സ്കൂൾ ട്രസ്റ്റ് സെക്രട്ടറി ഫാറൂഖ് തലാപ്പിൽ,പ്രിൻസിപ്പൽ ഡോക്ടർ ആർ അനൂ കൃഷ്ണൻ, വൈസ് പ്രിൻസിപ്പാൾ പ്രിയ ടി കെ, ഓഫീസ് അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ ഇബ്രാഹിം മാസ്റ്റർ, ഇലക്ഷൻ കമ്മീഷൻ അംഗങ്ങളായ ബിന്ദു ടീച്ചർ, ഷാഫി സാർ,സെക്ഷൻ ഹൈഡ് അദ്ധ്യാപകരായ സിന്ധു ടീച്ചർ , അസൈനു സാർ, വന്ദന ടീച്ചർ , ആമിനക്കുട്ടി ടീച്ചർ എന്നിവരും മത്സരാർത്ഥികൾ ആയ മുഹമ്മദ് ഷാമിൽ ,രിൽവാൻ, നേഹ എന്നീ കുട്ടികളും പ്രസ് മീറ്റിൽ പങ്കെടുത്തു.