26 April 2024 Friday

ആൻ ഫ്രാങ്കിൻ്റെ ഡയറി ക്കുറിപ്പുകൾ " : ചർച്ച സംഘടിപ്പിച്ചു

ckmnews

"ആൻ ഫ്രാങ്കിൻ്റെ ഡയറി ക്കുറിപ്പുകൾ " :

ചർച്ച സംഘടിപ്പിച്ചു


ചങ്ങരംകുളം:സാർവ്വലൗകികമായ വിലാപവും പ്രതീകവും എന്ന് ഒ.വി വിജയൻ വിശേഷിപ്പിച്ച "ആൻഫ്രാങ്കിൻ്റെ ഡയറി കുറിപ്പുകൾ " എന്ന

വിഖ്യാത കൃതിയുടെ

വായനാനുഭവ ചർച്ച 

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല നടത്തി.

എഴുത്തുകാരനും

 ഗ്രന്ഥശാല സെക്രട്ടറിയുമായ

സോമൻ ചെമ്പ്രേത്ത്

പുസ്തകത്തെ അടിസ്ഥാനമാക്കി ആമുഖ പ്രഭാഷണം

നിർവഹിച്ചു

പ്രസിഡൻ്റ് എം. എം ബഷീർ മോഡറേറ്ററായി.

എ .വത്സല ചർച്ചയുടെ

അവലോകനം നടത്തി.

പി.എസ് മനോഹരൻ, കെ.വി ശശീന്ദ്രൻ, നിദുല.എം, 

നളിനി പയ്യന്നൂർ,

സീനത്ത് ,

സി.എം ബാലാമണി,

 പി.വേണുഗോപാൽ,

എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എം. കൃഷ്ണൻനമ്പൂതിരി

ആശംസകൾ അറിയിച്ചു.