26 April 2024 Friday

പള്ളികളില്‍ ജുമുഅ നമസ്കാരം അനുവദിക്കണം സമസ്ത പ്രതിഷേധ സമരം നടത്തി

ckmnews

പള്ളികളില്‍ ജുമുഅ നമസ്കാരം അനുവദിക്കണം സമസ്ത പ്രതിഷേധ സമരം നടത്തി


ചങ്ങരംകുളം:ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമുഅക്കും ബലിപെരുന്നാള്‍ നിസ്കാരത്തിനും അനുമതി നല്‍കണമെന്നാവശ്യപ്പെട്ട്, സമസ്ത സംസ്ഥാന കമ്മിറ്റിയുടെ ആഹ്വനപ്രകാരം നന്നംമുക്ക് പഞ്ചായത്ത് സമസ്ത ഏകോപന സമിതിയുടെ നേതൃത്വത്തില്‍,നന്നംമുക്ക് പഞ്ചായത്ത് ഓഫീസിന്  മുമ്പില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.എന്‍എം മുഹമ്മദ്‌ അലി അശ്‌റഫി (സെക്രട്ടറി സമസ്ത കേരള  ജംഇയ്യത്തുൽ മുഅല്ലിമീൻ നന്നംമുക്ക് റൈഞ്ച് ) യോഗത്തിൽ ആദ്ധ്യക്ഷത വഹിച്ചു. റഫീഖ് ഫൈസി തെങ്ങിൽ (ഉപാധ്യക്ഷൻ SYS പൊന്നാനി മണ്ഡലം) യോഗം ഉൽഘാടനം ചെയ്തു. റാഫി പെരുമുക് ജോയിൻ സെക്രട്ടറി SYS മലപ്പുറം വെസ്റ്റ് ) മുഖ്യ പ്രഭാഷണം നടത്തി. അഷ്‌റഫ്‌ പുറത്താട്ട് ( ജോയിൻ സെക്രട്ടറി SYS നന്നംമുക്ക് പഞ്ചായത്ത്‌ ) ആശംസ പ്രസംഗം നടത്തി. യോഗത്തിന് ഇബ്രാഹിം മൂക്കുതല ( സെക്രട്ടറി സുന്നീ മഹല്ല് ഫെഡറേഷൻ നന്നംമുക്ക് പഞ്ചായത്ത്‌ ) സ്വാഗതം ആശ്വസിക്കുകയും, ഷഹീർ അമയിൽ (പ്രസിഡന്റ് SKSSF നന്നംമുക്ക് ക്ലസ്റ്റർ ) നന്ദി രേഖപ്പെടുത്തുകയും ചെയ്തു.സയ്യിദ് നസീർ തങ്ങൾ പള്ളിക്കര,  ഇസ്മായിൽ അമയിൽ,  മൻസൂർ ടിപ്പുനഗർ എംവി ഹസൻ തരിയത്, അൽത്താഫ് ടിപ്പുനഗർ എന്നിവർ പങ്കെടുത്തു.