27 April 2024 Saturday

പൂച്ചപ്പടി കലാ സാംസ്കാരിക വേദി മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു

ckmnews


ചങ്ങരംകുളം:പൂച്ചപ്പടി കലാസാംസ്കാരിക വേദിയുടെ പുതിയ സംരംഭം "ശുചിത്വമുള്ള കൈ സുന്ദരമായ കേരളം. നല്ലൊരു പുഞ്ചിരിക്കായ് മുഖമൊന്ന് മറക്കാം" സാനിറ്റൈസറും മാസ്ക് വിതരണവും നടത്തി.മെംബർ മധുസൂദനനും ഗ്രൂപ്പ് പ്രതിനിധി സിഞ്ചിലും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ കരീമിന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. പൂച്ചപ്പടിയിലും പരിസര പ്രദേശങ്ങളിലേയും  ഇരുനൂറോളം വീടുകളിൽ വിതരണം ചെയ്തു കൂടാതെ കോവിഡ് 19 എന്ന മഹാമാരിയെ ചെറുത്ത് നിൽക്കാൻ വേണ്ട മുൻകരുതലുകളെ കുറിച്ച് ജനങ്ങളിൽ ബോധവത്കരണവും നൽകി.