26 April 2024 Friday

കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്ത് സൗജന്യ കുടിവെള്ള വിതരണം നടത്തി ദേശം കൂട്ടായ്മ

ckmnews


ചങ്ങരംകുളം:കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി സൗജന്യമായി കുടിവെള്ള വിതരണം നടത്തിവരുന്ന കാഞ്ഞിയൂര്‍ ദേശം വാട്ട്സപ്പ് കൂട്ടായ്മയുടെ പ്രവര്‍ത്തനം ശ്രദ്ധേയമാവുന്നു.“പുലർച്ചെ അഞ്ച്‌ മണിയോടെ കാഞ്ഞിയൂർ പ്രദേശത്ത്‌ കുടിവെള്ള ക്ഷാമം നേരിടുന്നവർക്ക്‌ വെള്ളം എത്തിച്ചാണ് കാഞ്ഞിയൂർ ദേശം കൂട്ടായ്മ അംഗങ്ങള്‍ മാതൃകാ പ്രവര്‍ത്തനം തുടരുന്നത്.റംഷീദ്,അൻസില്‍,ഷിബാല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രദേശത്ത് കുടിവെള്ള വിതരണം തുടങ്ങിയത്.ദേശത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ക്കാണ് ഇവര്‍ ദിവസവും കുടിവെള്ളം എത്തിക്കുന്നത്.ദിവസവും നാലായിരത്തിൽ പരം ലിറ്റർ വെള്ളം വിതരണം ചെയ്ത് കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് യുവാക്കള്‍.വിതരണത്തിനാവശ്യമായ വെള്ളം നൽകികൊണ്ടിരിക്കുന്നത് പുതുമന വളപ്പിൽ മൂസ്സ ഹാജിയും പടിഞ്ഞാറെ തിയ്യത്ത് കുഞ്ഞിമരക്കാരും ചേര്‍ന്നാണ്.